മല്ലപ്പള്ളി : ചുങ്കപ്പാറ, കോട്ടാങ്ങൽ പ്രദേശങ്ങളിൽ മോഷണം വ്യാപകമാകുന്നു. കഴിഞ്ഞ ദിവസം രാത്രി ചുങ്കപ്പാറ-കോട്ടാങ്ങൽ റോഡിൽ വ്യാപാര സ്ഥാപനത്തിന് മുന്നിൽ സൂക്ഷിച്ചിരുന്ന സൈക്കിൾ മോഷണം പോയി. കോട്ടാങ്ങൽ, ആലപ്രക്കാട്, പുല്ലാന്നിപ്പാറ പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങൾ നിരവധി സ്ഥലങ്ങളിൽ മോഷണവും മോഷണ ശ്രമവും നടന്നു. കോട്ടാങ്ങലിൽ അംഗൻവാടിയുടെ പൂട്ട് കുത്തിത്തുറന്ന നിലയിൽ കണ്ടെത്തി. ദിവസങ്ങൾക്ക് മുമ്പ് ആലപ്രക്കാട് ആൾത്താമസമില്ലാത്ത വീട്ടിൽ നിന്ന് ഗ്യാസ് സിലിണ്ടർ മോഷ്ടിച്ചു. മോഷ്ടാക്കൾ മുഖംമൂടി ധരിച്ചാണ് ഇറങ്ങുന്നത്. മോഷണം ദിനംപ്രതി വർധിച്ചിട്ടും അധികാരികൾ ഉറക്കത്തിലാണെന്ന് ആക്ഷേപവും ഉയർന്നിട്ടുണ്ട്. പരാതി നൽകുകയല്ലാതെ നടപടി ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. പ്രദേശത്ത് രാത്രികാലങ്ങളിൽ പോലീസ് പട്രോളിങ് ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 233303