ബാലരാമപുരത്ത് സ്വര്‍ണക്കടകളും തുണിക്കടകളും കുത്തിതുറന്ന് വന്‍ കവര്‍ച്ച

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ബാലരാമപുരത്ത് അഞ്ച് കടകള്‍ കുത്തിതുറന്ന് മോഷണം. ബാലരാമപുരം ദേശീയപാതക്കരികിലെ മൂന്ന് ജൂവലറികളിലും രണ്ട് തുണിക്കടകളിലുമാണ് കവര്‍ച്ച നടന്നത്. ഇന്ന് പുലര്‍ച്ചെ ആയിരുന്നു മോഷണം. കമ്പിപ്പാരയുമായി മുഖം മറച്ചുമെത്തിയ യുവാവാണ് മോഷണം നടത്തിയത്. ബാലരാമപുരം ദേശീയപാതയിലെ കണ്ണന്‍ ജുവലറിയില്‍ നിന്നും ഒരു ലക്ഷം രൂപ വിലവരുന്ന വെള്ളി ആഭരണവും സ്വര്‍ണ്ണാഭരണങ്ങളും, പത്മനാഭാ ജുവലറിയില്‍ നിന്ന് സ്വര്‍ണാഭരണങ്ങളും പ്രശാന്ത് ജുവലറിയില്‍ നിന്ന് സ്വര്‍ണാഭരണവും 50000 രൂപയുമാണ് മോഷ്ടിച്ചത്.

രാജകുമാരി ടെക്സ്റ്റയില്‍സിന്റെ പൂട്ട് തകര്‍ത്ത് അകത്തുകടന്ന മോഷ്ടവ് മോഷണ ശ്രമം നടത്തി. സമീപത്തെ റെഡിമെയ്ഡ് വസ്ത്ര ശാലയിലെയും പൂട്ട് തകര്‍ത്തിരുന്നു. വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വോഡും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ബാലരാമപുരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി.വിജയകുമാറിന്റെ നേതൃത്വത്തില്‍ വിവിധ സംഘങ്ങളായി പ്രദേശത്തെ സിസിടിവി ക്യാമറകളും മൊബൈല്‍ ടവറും കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ബി ജെ പി -യിൽ അടിമുടി മാറ്റമുണ്ടാകില്ല ; പട്ടിക വെട്ടി, സ്വാധീനം...

0
കൊല്ലം : ബി.ജെ.പി. സംസ്ഥാന, ജില്ലാ ഘടകങ്ങളിൽ അടിമുടി മാറ്റമുണ്ടാകില്ല. നിലവിലെ...

ചിറയിൻകീഴിലെ കയ്യാങ്കളി ; രമ്യ ഹരിദാസിനെതിരെ നടപടിയുണ്ടാവില്ല

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളിയിൽ എംഎല്‍എ രമ്യ ഹരിദാസിനെതിരെ നടപടി ഉണ്ടാകില്ല. പാളയം പ്രദീപിനെ...

സമഗ്രമാറ്റവുമായി ലോട്ടറി ; ടിക്കറ്റുവില കൂട്ടാതെ സമ്മാനങ്ങൾ കൂട്ടും ; ഏജന്റുമാരുടെ കമ്മീഷൻ വർധിപ്പിക്കും

0
പാലക്കാട്‌ : ലോട്ടറി ഏജന്റുമാരുടെ കമ്മിഷൻ വർധിപ്പിക്കാനും സമ്മാനങ്ങളുടെ എണ്ണം കൂട്ടാനും...

മോർഫിങ് കേസ് : തെളിവ് തേടി പോലീസ്, ശ്രീഹരിയെ ഇന്ന് ചോദ്യംചെയ്യും

0
കാക്കനാട് : തൃക്കാക്കര ഭാരതമാതാ കോളേജിലെ മോർഫിങ് കേസിൽ ജയിലിൽ കഴിയുന്ന...