ലോക്ക് ഡൗണിനിടെ 3.28 ലക്ഷം രൂപ കവര്‍ന്നു ; സീരിയല്‍ നടിമാര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ: ലോക്ക് ഡൗണിനിടെ ലക്ഷക്കണക്കിന് രൂപ കവര്‍ന്ന കേസില്‍ സീരിയല്‍ നടിമാര്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലാണ് സംഭവം. സുരഭി സുരേന്ദ്ര ലാല്‍ ശ്രീവാസ്ത, മോസിനാ മുക്താര്‍ ഷെയ്ക്ക് എന്നിവരാണ് അറസ്റ്റിലായത്. ഒപ്പം പേയിങ് ഗസ്റ്റായി താമസിക്കുന്ന സ്ത്രീയുടെ ലോക്കര്‍ തുറന്ന് 3.28 ലക്ഷം രൂപയാണ് ഇവര്‍ കവര്‍ന്നെടുത്തത്.

ടെലിവിഷന്‍ പരിപാടികളായ ക്രൈം പട്രോള്‍, സാവ്ധന്‍ ഇന്ത്യ എന്നിവയിലെ അഭിനയത്തിലൂടെ ജനശ്രദ്ധ നേടിയ താരങ്ങളാണ് മോഷണക്കുറ്റത്തിന് അറസ്റ്റിലായിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. ചില വെബ്‌ സീരീസുകളിലും ഇവര്‍ അഭിനനയിച്ചിട്ടുണ്ട്. മുംബൈ ആരേ കോളനിയിലാണ് ഇരുവരും താമസിച്ചിരുന്നത്. പണം നഷ്ടപ്പെട്ടു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇവരാണ് കുറ്റകൃത്യം നടത്തിയതെന്ന് കണ്ടെത്തിയിരുന്നു. ഇവര്‍ പണവുമായി കെട്ടിടത്തില്‍ നിന്ന് പുറത്തുപോകുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞതായും പോലീസ് വ്യക്തമാക്കി.

ചോദ്യം ചെയ്യലില്‍ ഇരുവരം കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ലോക്ക്ഡൗണിനെ തുടര്‍ന്ന് ജോലിയില്ലാതായതോടെ ഇവര്‍ സാമ്പത്തിക ബുദ്ധിമുട്ടിലായി. ഇതാണ് ഇവരെ മോഷണത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...