Thursday, July 3, 2025 11:54 am

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ഭീ​ഷ​ണി സ​ന്ദേ​ശം അ​യ​ച്ച വ്യക്തി പ​ല സ്​​ത്രീ​ക​ളെ​യും വി​ളി​ച്ച്‌​ അ​ശ്ലീ​ല സം​ഭാ​ഷ​ണം ന​ട​ത്തി ; പ്രതിയെ തേടി പോലീസ്

For full experience, Download our mobile application:
Get it on Google Play

കാ​യം​കു​ളം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ഭീ​ഷ​ണി സ​ന്ദേ​ശം അ​യ​ച്ച വ്യക്തി പ​ല സ്​​ത്രീ​ക​ളെ​യും വി​ളി​ച്ച്‌​ അ​ശ്ലീ​ല സം​ഭാ​ഷ​ണം ന​ട​ത്തി​യ​താ​യി പോ​ലീ​സ്. മോഷ്ടിച്ച ഫോണില്‍ നിന്നാണ് ഇയാള്‍ പോലീസിന് തലവേദന തീര്‍ത്തത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി മോ​ഷ​ണം പോ​യ ചേ​രാ​വ​ള്ളി സ്വ​ദേ​ശി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണി​ല്‍​ നി​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക്​ ഭീഷണി സ​ന്ദേ​ശം അ​യ​ച്ച​തെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ല്‍ പോലീസ് കണ്ടെത്തിയിരുന്നു. ഭീഷണി സന്ദേശത്തെ തു​ട​ര്‍​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷ​യും ശ​ക്ത​മാ​ക്കി.

തി​ങ്ക​ളാ​ഴ്ച വൈ​കീ​​ട്ടോടെ ഫോണ്‍​ ഉ​ട​മ​യെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത്​ ചോ​ദ്യം ചെ​യ്തിരുന്നു. ഇതില്‍ നിന്നാണ് ഫോ​ണ്‍ മോ​ഷ​ണം പോ​യ​താ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്. നാ​ലു ​ദി​വ​സം മു​മ്പ് തന്റെ ഫോണ്‍ മോ​ഷ​ണം പോ​യ​താ​ണെന്ന് ചേ​രാ​വ​ള്ളി കോ​ല​ട​ത്ത് ജ​ങ്ഷ​നി​ലെ പ​ല​ച​ര​ക്ക് വ്യാ​പാ​രി മൊ​ഴി ന​ല്‍​കി.​ഫോ​ണി​ലൂ​ടെ പ​ര​സ്​​പ​ര​വി​രു​ദ്ധ കാ​ര്യ​ങ്ങ​ളാണ് മോഷ്ടാവ് പറയുന്നത്. ഇയാള്‍ക്ക് മാനസിക പ്രശ്നമുണ്ടോയെന്ന് പോ​ലീ​സി​ന്​ സം​ശ​യ​മു​ണ്ട്.

ഇ​തി​നി​ടെ​യാ​ണ്​ സ്​​ത്രീ​ക​ളോ​ടും​ അ​പ​മ​ര്യാ​ദ​യാ​യി സം​സാ​രി​ച്ച​ത്. ഫോ​ണ്‍ സ്വി​ച്ഡ്​​ ഓ​ഫാ​ണ്. മോ​ഷ്​​ടാ​വി​നാ​യി അ​ന്വേ​ഷ​ണം ഊര്‍​ജി​ത​മാ​ക്കി​യ​താ​യി ജി​ല്ല പോ​ലീ​സ്​ മേ​ധാ​വി പിഎ​സ് സാ​ബു അ​റി​യി​ച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പച്ചക്കറി മോഷ്ടിച്ചുവെന്ന് ആരോപിച്ച് ത്രിപുരയിൽ യുവാവിനെ തല്ലിക്കൊന്നു

0
ത്രിപുര : പച്ചക്കറി മോഷ്ടിച്ചു എന്ന് ആരോപിച്ച് ത്രിപുരയിൽ യുവാവിനെ തല്ലിക്കൊന്നു....

ഓമനപ്പുഴയില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തിയ കേസില്‍ അമ്മ കസ്റ്റഡിയില്‍

0
ആലപ്പുഴ : ഓമനപ്പുഴയില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തിയ കേസില്‍ അമ്മ കസ്റ്റഡിയില്‍....

പാതിവഴിയില്‍ നിലച്ച് കൈതപ്പറമ്പ് കുടുംബാരോഗ്യകേന്ദ്രം കെട്ടിടംപണി

0
കൈതപ്പറമ്പ് : കുടുംബാരോഗ്യകേന്ദ്രത്തിന്റെ പാതിയിൽ നിർത്തിയ പുതിയ കെട്ടിടത്തിന്റെ പണി...

മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ഷ​യ​ത്തി​ൽ ആ​രോ​ഗ്യ​മ​ന്ത്രിക്കെതിരെ കെ. ​മു​ര​ളീ​ധ​ര​ൻ

0
തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ഷ​യ​ത്തി​ൽ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി മു​തി​ർ​ന്ന...