വഞ്ചിയൂര്‍ കോടതിയിലെ കയ്യാങ്കളിയില്‍ നാല്‍പ്പതോളം അഭിഭാഷകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയിലെ കയ്യാങ്കളിയില്‍ നാല്‍പ്പതോളം അഭിഭാഷകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ബെഞ്ച് ക്ലാര്‍ക്കായ നിര്‍മ്മലാനന്ദനെ ആക്രമിച്ചതിനാണ് കേസ്. കേസ് വിവരങ്ങള്‍ ചോദിച്ചതിന് മറുപടി നല്‍കാത്തതിനെ തുടര്‍ന്നുളള തര്‍ക്കം അടിപിടിയില്‍ കലാശിക്കുകയായിരുന്നു.

ജാമ്യഹര്‍ജിയുമായി ബന്ധപ്പെട്ട തീയതി എടുക്കാന്‍ വേണ്ടിയാണ് ജൂനിയര്‍ അഭിഭാഷകര്‍ ക്ലാര്‍ക്കിനെ സമീപിച്ചത്. താന്‍ തിരക്കിലാണെന്നും വിവരങ്ങള്‍ രജിസ്റ്ററില്‍ നിന്നും എടുക്കാനും ക്ലാര്‍ക്ക് പറഞ്ഞു. ഇതില്‍ പ്രകോപിതരായ അഭിഭാഷകര്‍ മറ്റ് ബാക്കി അഭിഭാഷകരേയും വിളിച്ചു വരുത്തി ക്ലാര്‍ക്കിനെ ആക്രമിക്കുകയായിരുന്നു. പതിനൊന്നാം നമ്ബര്‍ സിജെഎം കോടതിയിലെ ബഞ്ച് ക്ലാര്‍ക്ക് നിര്‍മ്മലാനന്ദനാണ് ആക്രമിക്കപ്പെട്ടത്. ഇടതു കൈയ്ക്ക് പരിക്കേറ്റ ക്ലാര്‍ക്ക് തിരുവനന്തപുരം ഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സ തേടി. അഭിഭാഷകര്‍ക്കെതിരെ കോടതി ജീവനക്കാര്‍ സിജെഎമ്മിന് പരാതി നല്‍കി.

24 മണിക്കൂറിനകം കുറ്റവാളികള്‍ക്കെതിരെ നടപടി എടുക്കാന്‍ സിജെഎം വഞ്ചിയൂര്‍ സിഐക്ക് നിര്‍ദ്ദേശം നല്‍കി. അതേസമയം ബഞ്ച് ക്ലാര്‍ക്ക് ആക്രമിച്ചു എന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകര്‍ ജില്ലാ ജഡ്‍ജിക്ക് പരാതി നല്‍കി. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ജില്ലയിലെ ക്രിമിനല്‍ കോടതികളിലെ ജീവനക്കാര്‍ ഇന്ന് കറുത്ത് ബാഡ്ജ് ധരിച്ച്‌ ജോലി ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്. വനിതാ മജിസ്ട്രേറ്റിനെ അഭിഭാഷക‌ര്‍ ആക്രമിച്ച കേസിലെ സാക്ഷിയായ നിര്‍മ്മലാനന്ദന്‍ കുറച്ചുദിവസം മുന്‍പാണ് കേസില്‍ കോടതിയില്‍ മൊഴി നല്‍കിയത്. അതിനിടയിലാണ് ഈ സംഭവം എന്നത് ശ്രദ്ധേയമാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...