കൊച്ചി: വീട് കുത്തിത്തുറന്ന് മോഷണം നടത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി കൊട്ടാരം ബാബു എന്നുവിളിക്കുന്ന ബാബുവാണ്(57) അറസ്റ്റിലായത്.
കടവന്ത്ര ശാസ്ത്രി നഗറിലെ മാത്തുക്കുട്ടി എബ്രഹാം എന്നയാളുടെ വീട്ടിലാണ് മോഷണശ്രമമുണ്ടായത്.മാത്തുക്കുട്ടിയും കുടുംബവും വീട്പൂട്ടി പുറത്തുപോയ സമയത്തായിരുന്നു സംഭവം. മോഷണം നടത്താന്‍ ശ്രമിക്കുന്നത് അയല്‍വാസിയായ സ്ത്രീ കാണുകയും നാട്ടുകാരെ വിവരമറിയിക്കുകയും ചെയ്തു.ഇതോടെ ഓടി പോകാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തുകയും സൗത്ത് പോലീസെത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പ്രതിയുടെ കൈയില്‍നിന്നും കമ്പിപ്പാരയും മോഷണത്തിന് ഉപയോഗിക്കുന്ന മറ്റ് ഉപകരണങ്ങളും കണ്ടെടുത്തു.
വീട് കുത്തിത്തുറന്ന് മോഷണം നടത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍
RECENT NEWS
Advertisment