കൊല്ലം : വലിയകുളങ്ങര ഗവ.എല്‍പി സ്കൂളില്‍ മോഷണം നടത്തിയ പ്രതി പോലീസ് പിടിയില്‍. ശാസ്താംകോട്ട മനക്കര ഷിബിന്‍ ഭവനില്‍ ഷിബിന്‍ പീറ്റര്‍ (27) ആണ് പിടിയിലായത്. ഓച്ചിറ പോലീസാണ് പ്രതിയെ പിടികൂടിയത്. വലിയകുളങ്ങര ഭാഗത്ത് ദേശീയപാതയുടെ പണി നടക്കുന്നതിനാല്‍ സ്കൂള്‍ ഗേറ്റും കുട്ടികളുടെ റൈഡുകളും മറ്റും ഇളക്കി മാറ്റി സ്കൂള്‍ കോമ്പൗണ്ടിനുള്ളില്‍ സൂക്ഷിച്ച് വരികയായിരുന്നു. ഇവയാണ് കഴിഞ്ഞ ദിവസം പ്രതി മോഷ്ടിച്ച് കടത്തി ആക്രിക്കടയില്‍ വില്ക്കാന് ശ്രമിച്ചത്.
സ്കൂള്‍ ഹെഡ്മിസ്ട്രസ് ജയലക്ഷമിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഓച്ചിറ പോലീസ് ഇന്‍സ്പെകടര്‍ നിസാമുദീന്റെ നേതൃത്വത്തില്‍ എസ്ഐമാരായ നിയായസ്, ഷരീഫ്, എഎസ്ഐ സന്തോഷ്, എസ് സിപിഒ ശ്രീജിത്ത്, പ്രവീണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.