നെടുമങ്ങാട്: തുണിക്കടയില്‍ മോഷണം നടത്താനുള്ള ശ്രമത്തിനിടയില്‍ മോഷ്ടാവ് പോലീസ് പിടിയില്‍. ആര്യനാട് പള്ളിവേട്ട കഴുകന്‍കുന്ന് വാട്ടര്‍ ടാങ്കിന് സമീപം വെട്ടയില്‍ വീട്ടില്‍ സലീമി(58)നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് സലിം നെടുമങ്ങാട് സൂര്യ റോഡിലെ മെന്‍സ്‌വെയറില്‍ മോഷണത്തിന് ശ്രമിച്ചത്. കടയിലെ സി.സി.ടി.വി ക്യാമറ നശിപ്പിച്ച് കടയില്‍ കയറി മോഷണം നടത്താനുള്ള ശ്രമത്തിലായിരുന്നു. ഇതിനിടെയാണ് പുലര്‍ച്ചെ പട്രോളിങ് നടത്തുകയായിരുന്ന പോലീസിന്റെ ശ്രദ്ധയില്‍പെട്ടത്.
ഇയാള്‍ ആര്യനാട്, വിതുര, നെടുമങ്ങാട് പോലീസ് സ്റ്റേഷനുകളിലെ വിവിധ മോഷണ കേസുകളിലെ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. സി.ഐ എസ്. സതീഷ് കുമാര്‍, എസ്.ഐമാരായ കെ.ആര്‍. സൂര്യ, പി. വി. അനില്‍കുമാര്‍, എ.എസ്.ഐമാരായ ഹസന്‍, ഷാജി എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.