റാന്നി: അയിരൂരിൽ തെക്കൻ കലാമണ്ഡലം സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമെന്ന് സാംസ്ക്കാരിക മന്ത്രി വി.എൻ വാസവൻ നിയമസഭയിൽ പറഞ്ഞു. കഥകളി ഗ്രാമമായ അയിരൂരിൽ കഥകളി ഉൾപ്പെടെയുള്ള കലകൾ അഭ്യസിപ്പിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനും ഒരു സ്ഥിരം വേദി ഒരുക്കുന്നതിന് കലാമണ്ഡലം മാതൃകയിൽ ഒരു തെക്കൻ കലാമണ്ഡലം സ്ഥാപിക്കുന്നത് സംബന്ധിച്ച് സമർപ്പിച്ചിട്ടളള പദ്ധതി പരിഗണിക്കുമോ എന്ന പ്രമോദ് നാരായൺ എംഎൽഎ യുടെ ചോദ്യത്തിനു നിയമ സഭയിൽ നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
തെക്കന്‍ കലാമണ്ഡലം അയിരൂരില്‍ സ്ഥാപിക്കുന്നതു പരിഗണിക്കുമെന്ന് മന്ത്രി വി.എന്‍. വാസവന്‍
RECENT NEWS
Advertisment