തൃശൂർ : ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി ഷൊർണൂർ കവളപ്പാറ കാരക്കാട് തെക്കേപ്പാട്ട് മനയ്ക്കൽ ജയപ്രകാശൻ നമ്പൂതിരി (52) തെരഞ്ഞെടുക്കപ്പെട്ടു. ആദ്യമായാണ് മേൽശാന്തിയാകുന്നത്. ഒക്ടോബർ 1 മുതൽ 6 മാസമാണ് പുതിയ മേൽശാന്തിയുടെ കാലാവധി. 36 അപേക്ഷകരുമായി തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട്, ഹരി നമ്പൂതിരിപ്പാട് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അഭിമുഖത്തിന് ശേഷം നറുക്കെടുപ്പിലൂടെയാണ് മേൽശാന്തിയെ തീരുമാനിച്ചത്. ക്ഷേത്രം നാലമ്പലത്തിൽ നമസ്കാര മണ്ഡപത്തിൽ വെള്ളിക്കുടത്തിൽ നിന്ന് ഇപ്പോഴത്തെ മേൽശാന്തി ശങ്കരനാരായണ പ്രമോദ് നമ്പൂതിരിയാണ് നറുക്കെടുത്തത്. 12 ദിവസത്തെ ഭജനത്തിന് ശേഷം 30 ന് രാത്രി പുതിയ മേൽശാന്തി ചുമതല ഏറ്റെടുക്കും.
തെക്കേപ്പാട്ട് മനയ്ക്കൽ ജയപ്രകാശൻ നമ്പൂതിരി ഗുരുവായൂർ മേൽശാന്തി
RECENT NEWS
Advertisment