Thursday, May 16, 2024 4:44 pm

‘അജ്ഞാത പനി’ ; ഹരിയാനയില്‍ പത്ത് ദിവസത്തിനുള്ളില്‍ ഏഴു കുട്ടികള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ചണ്ഡിഗഡ് : ഹരിയാനയില്‍ ‘അജ്ഞാത പനി’ ബാധിച്ച് പത്ത് ദിവസത്തിനുള്ളില്‍ ഏഴു കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഹരിയാനയിലെ പല്‍വാല്‍ ജില്ലയിലാണ് സംഭവം. പനി ലക്ഷണങ്ങളുമായി 44 പേര്‍ സ്വകാര്യ ആശുപത്രികളില്‍ ചികില്‍സയിലാണ്. ഇതില്‍ 35 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുട്ടികളുടെ മരണകാരണം ഡെങ്കിയാകാനുള്ള സാധ്യത ഡോക്ടര്‍മാര്‍ തള്ളിക്കളയുന്നില്ല.

പ്ലേറ്റ് ലെറ്റ് കുറവാണ് പ്രധാനമായും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ കാണുന്ന ലക്ഷണങ്ങളില്‍ ഒന്ന്. ‘പനി ബാധിച്ചു കുഞ്ഞുങ്ങൾ മരിക്കുകയാണ്. ഉദ്യോഗസ്ഥർ വീടുകള്‍ സന്ദര്‍ശിക്കുന്നുണ്ട്. മരുന്നു വിതരണം നടത്തുന്നു. വീടുകളിൽ ശുചിത്വക്കുറവുള്ളതായി കണ്ടെത്തി. പനിയുടെ കാരണം കണ്ടെത്താൻ കൂടുതൽ പരിശോധനകള്‍ നടത്തുകയാണ്’– പല്‍വാല്‍ ജില്ല സീനിയർ മെഡിക്കൽ ഓഫിസർ വിജയ് കുമാർ പറയുന്നു.

ഡെങ്കി ബോധവൽക്കരണവുമായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വീടുകൾ കയറിയിറങ്ങുകയാണ്. പനി ബാധിച്ചു വരുന്നവരിൽ ഡെങ്കി, മലേറിയ, കോവിഡ് എന്നീ പരിശോധനകളും നടത്തുന്നുണ്ട്. കുട്ടികൾക്കു മലിനജലം വിതരണം ചെയ്യുന്നതു മൂലമാണ് ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നതെന്നാണു നാട്ടുകാരുടെ സംശയം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കൈവിരൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ : വീഴ്ച സമ്മതിച്ച് ഡോക്ടര്‍

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ നാല് വയസ്സുകാരിയുടെ ആറാം വിരല്‍ നീക്കം...

കോഴഞ്ചേരി ബ്ലോക്ക് പഞ്ചായത്ത്‌ പത്ത് ലക്ഷം രൂപയോളം മുടക്കി പുനര്‍ നിര്‍മ്മാണം നടത്തിയ തോട്...

0
കോഴഞ്ചേരി : പത്ത് ലക്ഷം  രൂപ ചിലവിൽ ഇലന്തൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌...

ചര്‍മ്മ അലര്‍ജികള്‍ക്ക് വീട്ടില്‍ തന്നെ ചെയ്യാം ഈ പരിഹാരങ്ങള്‍

0
തിളങ്ങുന്ന ചര്‍മ്മം ആരും കൊതിയ്ക്കുന്ന ഒന്നാണ്. സൂര്യപ്രകാശം, അഴുക്ക്, മലിനീകരണം എന്നിവ...

കുട്ടി മാറിപ്പോയതാണെന്നാണ് പറഞ്ഞത് ; ഇങ്ങനെ ഒരനുഭവം ആർക്കും ഉണ്ടാകരുത് ; ചികിത്സാപിഴവിൽ പോലീസിൽ...

0
കോഴിക്കോട് : മെഡിക്കൽ കോളജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ നാല്...