വിവാദ സിലബസ് പഠിപ്പിക്കില്ല ; കണ്ണൂർ സർവകലാശാല വൈസ്​ചാൻസലർ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : ഗോൾവാൾക്കറുടെയും സവർക്കറുടെയും പുസ്​തകങ്ങൾ പഠിപ്പിക്കാനുള്ള തീരുമാനത്തിൽനിന്ന്​ കണ്ണൂർ സർവകലാശാല പിന്മാറി. വിവാദ പുസ്​തകങ്ങൾ പി.ജി സിലബസിൽ നിന്ന്​ ഒഴിവാക്കുമെന്ന്​ വൈസ്​ചാൻസലർ ഡോ.ഗോപിനാഥ്​ രവീന്ദ്രൻ അറിയിച്ചു.

സിലബസി​ൽ മാറ്റം വരുത്തി നാലാം സെമസ്റ്ററിൽ പഠിപ്പിക്കും. സിലബസിൽ പോരായ്​മയുണ്ടെന്ന്​ വിദഗ്​ധ സമിതി കണ്ടെത്തിയെന്നും വി.സി വ്യക്​തമാക്കി. കൂടാതെ നിർദേശങ്ങൾ ബോർഡ് ഓഫ് സ്റ്റഡീസിന് കൈമാറിയെന്നും അന്തിമ തീരുമാനം അക്കാദമിക് കൗൺസിലെടുക്കുമെന്നും പറഞ്ഞ അദ്ദേഹം ഈ മാസം 29 ന് അക്കാദമിക് കൗൺസിലർ യോഗം ചേരുമെന്ന് അറിയിച്ചു.

മൂന്നാം സെമസ്റ്റർ പി.ജി കോഴ്സിന്റെ പുതുക്കിയ സിലബസാണ് വിവാദത്തിലായത്. സവർകറുടെ ഹു ഇസ് ഹിന്ദു, ഗോൾവാൾക്കറുടെ ദ ബഞ്ച് ഓഫ് തോട്ട്സ് എന്നീ പുസ്തകങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഒപ്പം ദീൻദയാൽ ഉപാധ്യായയുടെ ഇന്റ​ഗ്രൽ ഹ്യൂമനിസം എന്ന പുസ്തകത്തിന്റെ ഭാ​ഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...