തിരുവനന്തപുരത്ത് ആളില്ലാത്ത വീട്ടിൽ വൻ കവർച്ച

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരത്ത് ആളില്ലാത്ത വീട്ടിൽ വൻ കവർച്ച. വിളപ്പിൽശാല കാവിൻപുറം സ്വദേശി ജിസ്മി ജേക്കബിന്റെ വീട്ടിലാണ് കവർച്ച നടന്നത്. വീട്ടിലെ 42 പവൻ സ്വർണാഭരണമാണ് മോഷണം പോയത്. വിളപ്പിൽശാല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുൻ വാതിൽ പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. ശേഷം കിടപ്പ് മുറിയിലെ അലമാര കുത്തിത്തുറന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന കമ്മൽ, മാല, വളകൾ കുട്ടികളുടെ ബ്രേസ്‌ലെറ്റ് ഉൾപ്പെടെ 42 പവനോളം സ്വർണാഭരണങ്ങളാണ് മോഷ്ടിച്ചത്. സ്കൂൾ അവധിയായതിനാൽ തിരുമലയിൽ പിതാവിനൊപ്പമാണ് ജിസ്മിയുടെ താമസം.

എല്ലാ ദിവസവും വീട്ടിലെത്തി പിതാവും ജിസ്മിയും ചെടി നനയ്ക്കാനെത്തും. പതിവുപോലെ ഇന്ന് രാവിലെ ആറുമണിയോടെ എത്തിയപ്പോഴാണ് വീടിന്റെ മുൻവാതിൽ തുറന്ന് കിടക്കുന്നത് കാണുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായി മനസ്സിലായത്. ശേഷം വിളപ്പിൽശാല പോലീസിനെ അറിയിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി ഒൻപതിനും തിങ്കളാഴ്ച ആറിനും ഇടയിലാണ് കവർച്ച നടന്നതെന്നാണ് പോലീസിന്റെ നിഗമനം. പോലീസും വിരലടയാള വിദഗ്ധരും പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...