തെലങ്കാനയില്‍ സുകുമാരക്കുറുപ്പ് മോഡല്‍ കൊലപാതകം ; പത്ത് ദിവസത്തിനകം പ്രതിയെ പിടിച്ച് പോലീസ്‌

For full experience, Download our mobile application:
Get it on Google Play

തെലങ്കാന : തെലങ്കാനയില്‍ സുകുമാരക്കുറുപ്പ് മോഡല്‍ കൊലപാതകം. ഇന്‍ഷുറന്‍സ് തുകയ്ക്ക് വേണ്ടി മറ്റൊരാളെ കൊലപ്പെടുത്തി കാറിലിട്ട് കത്തിച്ചയാളെ കൊലപാതകം നടന്ന് 10 ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്‌തെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. അസിസ്റ്റന്‍റ് സെക്‌ഷന്‍ ഓഫിസര്‍ ധര്‍മേന്ദ്ര നായിക് (48) ആണ് കൊലപാതകം നടത്തി 10-ാം ദിവസം കുടുങ്ങിയത്. ജനുവരി 9ന് രാവിലെ മേഡക് ജില്ലയിലെ വെങ്കട്പുരില്‍ വഴിയോരത്ത് ഒരു കാര്‍ കത്തിയ വിവരം അതുവഴി പോയ പാല്‍ക്കാരനാണ് പോലീസില്‍ അറിയിച്ചത്. പോലീസെത്തി കാര്‍ പരിശോധിച്ചു.

റോഡില്‍ നിന്ന് നിയന്ത്രണം തെറ്റി സമീപത്തെ കുഴിയിലേക്ക് വീണ് കാറിനു തീപിടിച്ചതാണെന്ന് വിലയിരുത്തി. കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ട മൃതദേഹം കാറുടമയായ എം.ധര്‍മ നായികിന്‍റെതാണെന്ന് തിരിച്ചറിഞ്ഞു. പോലീസ് അറിയച്ചതു പ്രകാരം ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. മൂന്നാം തീയതി വാങ്ങിയ കാറില്‍ ഭാര്യ നീലയോടൊപ്പം അഞ്ചിന് വെങ്കട്പുരിലേക്ക് പോയ ധര്‍മ ലീവ് കഴിഞ്ഞ് മടങ്ങും വഴിയായിരുന്നെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചു. മൃതദേഹം ഏറ്റുവാങ്ങിയ ബന്ധുക്കള്‍ സംസ്കാരവും നടത്തി. കത്തിക്കരിഞ്ഞ കാറിനു സമീപത്തു നിന്ന് ഒരു പെട്രോള്‍ കുപ്പി ലഭിച്ചതാണ് പോലീസിന്‍റെ സംശയം ആദ്യമുണര്‍ത്തിയത്. ഒപ്പം ധര്‍മയുടെ വസ്ത്രങ്ങളും തിരിച്ചറിയല്‍ കാര്‍ഡും കേടുപാടൊന്നുമില്ലാതെ കാറിനു സമീപത്തുനിന്നു ലഭിച്ചു. പിറ്റേ ദിവസം ധര്‍മയോടു സാദൃശ്യമുള്ള ഒരാളെ നിരീക്ഷണ ക്യാമറയില്‍ കണ്ടത് സംശയം വര്‍ധിപ്പിച്ചു.

ഇതോടെ പോലീസ് ധര്‍മയുടെ ബന്ധുക്കളുടെ ഫോണ്‍ വിളികള്‍ നിരീക്ഷിച്ചു. ധര്‍മയുടെ പേരില്‍ പുതുതായി ചേര്‍ന്ന 6 കോടിയിലേറെ രൂപയുടെ പോളിസികള്‍ ഉണ്ടെന്ന് ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയ വിവരം നിര്‍ണായകമായി. സംസ്കാരം കഴിഞ്ഞ് രണ്ടാം ദിവസം അയാളുടെ ഭാര്യ നീലയ്ക്ക് അജ്ഞാത നമ്പറില്‍ നിന്ന് ഒരു കോള്‍ വന്നു. പഞ്ചായത്ത് ഓഫീസില്‍ നിന്ന് ധര്‍മയുടെ മരണ സര്‍ട്ടിഫിക്കറ്റ് വാങ്ങി ഇന്‍ഷുറന്‍സ് കമ്പനിയില്‍ സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശം. ഇതോടെ മരിച്ചത് ആരാണെങ്കിലും കൊന്നത് ധര്‍മയാണെന്ന നിഗമനത്തിലേക്ക് പോലീസ് എത്തി. അജ്ഞാത ഫോണ്‍ കോള്‍ ട്രാക്ക് ചെയ്ത പോലീസ് സംഘം പുണെയില്‍ എത്തിയപ്പോള്‍ മുന്നില്‍ നില്‍ക്കുന്നു യഥാര്‍ഥ ധര്‍മ.

ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ 2 കോടി രൂപയിലേറെ നഷ്ടമുണ്ടായ ധര്‍മ 6 കോടിയിലേറെ രൂപയുടെ ഇന്‍ഷുറന്‍സ് എടുത്ത ശേഷം ഒരു വര്‍ഷത്തോളമായി കൊലപാതകത്തിന് പദ്ധതിയിട്ടിരുന്നു. ഏതാനും മാസം മുന്‍പ് അന്‍ജയ്യ എന്നൊരാളെ ഇരയായി കണ്ടെത്തുകയും ചെയ്തു. എന്നാല്‍ കൊലപാതകം നടത്താനായി നിശ്ചയിച്ച ദിവസം അന്‍ജയ്യ മദ്യപിച്ചിരുന്നതിനാല്‍ പദ്ധതി ഉപേക്ഷിച്ചു. മദ്യപിച്ച്‌ അപടകമുണ്ടായാല്‍ ഇന്‍ഷുറന്‍സ് ലഭിക്കില്ലെന്നു ഭയന്നായിരുന്നു ഇത്. തുടര്‍ന്നാണ് നിസാബാമാദ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് തന്നോടു സാദൃശ്യമുള്ള ബാബു എന്നൊരാളെ ധര്‍മ കണ്ടെത്തുന്നത്.  കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറിലിരുത്തി കത്തിക്കുകയായിരുന്നു. കൊലപാതകത്തിലും ഗൂഢാലോചനയിലും പങ്കാളികളായ ധര്‍മയുടെ ഭാര്യ നീല, മരുമകന്‍ ശ്രീനിവാസ്, സഹോദരി സുനന്ദ എന്നിവരെയും അറസ്റ്റ് ചെയ്തതായി എസ്പി രോഹിണി പ്രിയദര്‍ശിനി പറഞ്ഞു. തെലങ്കാനയിലെ സെക്രട്ടറിയേറ്റ് ജീവനക്കാരനാണ് അറസ്റ്റിലായ ധര്‍മ്മ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...

സുകുമാര കുറുപ്പിനെ കണ്ടെത്താനുള്ള നീക്കം വീണ്ടും സജീവം; ബ്രൂണൈയിലെ പ്രവാസിയെക്കുറിച്ച് അന്വേഷിക്കാൻ രമേശ് ചെന്നിത്തലയുടെ...

0
തിരുവനന്തപുരം: ബ്രൂണൈയില്‍ സുകുമാര കുറുപ്പിന്റെ രൂപസാദൃശ്യമുള്ള വയോധികനെ കണ്ടെത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ...

ഡ്രൈവർമാർക്ക് മറാത്തി ഭാഷാ പരിജ്ഞാനം നിർബന്ധം; പഠനത്തിനായി ഒരു വർഷത്തെ സാവകാശം അനുവദിച്ച് ദേവേന്ദ്ര...

0
മുംബൈ: മഹാരാഷ്ട്രയിലെ ഓട്ടോ - കാബ് ഡ്രൈവര്‍മാര്‍ക്ക് മറാത്തി പഠിക്കാന്‍ ഒരു...

ഇരുപത്തിരണ്ടായിരം കോടിയുടെ കടം വീട്ടാൻ നൽകേണ്ടത് ആറര കോടി മാത്രം ; മുൻ ബി.ജെ.പി...

0
ന്യൂഡല്‍ഹി: ബിജെപി മുന്‍ എംപി സുഭാഷ് ചന്ദ്രയ്ക്ക് ദേശീയ കമ്പനി നിയമ...