നിലമ്പൂര്‍ : തെങ്ങ് മുറിക്കുന്നതിനിടെ കടപുഴകി വീണ് യുവാവ് മരണപ്പെട്ടു. തുവ്വൂര്‍ പള്ളിപ്പറമ്പ് ജുമാ മസ്ജിദിന് സമീപത്തെ പറവട്ടി അലവിയുടെ മകന്‍ ഹാരിസ് (32) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് അപകടം നടന്നത്. വീടിന് ഒരു കിലോമീറ്റര്‍ അകലെ അക്കരക്കുളത്തെ സ്വകാര്യ വ്യക്തിയുടെ തെങ്ങ് മുറിക്കാന്‍ കയറിയതായിരുന്നു. ഉള്ളു മുഴുവന്‍ ജീര്‍ണിച്ച തെങ്ങ് കടപുഴകി വീടിന് മുകളിലേക്ക് നിലംപൊത്തി. ഇതിനടിയില്‍പ്പെട്ടാണ് അപകടം സംഭവിച്ചത്. കരുവാരകുണ്ട് പോലിസ് സ്റ്റേഷന്‍ ട്രോമ കെയര്‍ വാളണ്ടിയറായിരുന്നു. ഉമ്മ: ഖദീജ. ഭാര്യ: ഫസീല.മക്കള്‍: മുഹമ്മദ് ഹാദി. സഹോദരങ്ങള്‍: മുഹമ്മദ് ഹാരിഫ്, അനസ് ,അസ്ന.
തെങ്ങ് മുറിക്കുന്നതിനിടെ കടപുഴകി വീണ് യുവാവ് മരിച്ചു
RECENT NEWS
Advertisment