പരാതിക്കാരനെ പോലീസ് മർദ്ദിച്ച സംഭവം ; അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊല്ലം തെന്മലയിൽ പരാതിക്കാരനെ പോലീസ് മർദ്ദിച്ച സംഭവം സംബന്ധിച്ച സർക്കാർ വിശദീകരണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി .പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നാരോപിച്ച് കേസെടുത്തതിൽ വിശദീകരണം നൽകാൻ കോടതി നിർദേശിച്ചു. സി.സി.ടി.വി ദൃശ്യങ്ങളില്ലെങ്കിൽ എന്തിന്റെ അടിസ്ഥാനത്തിൽ കേസുമായി മുന്നോട്ടു പോകുന്നു എന്നും കോടതി ചോദിച്ചു.

സി.സി.ടിവി ദൃശ്യങ്ങൾ ഇല്ലെന്നു മുൻപ് പറഞ്ഞ പോലീസ് ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ശ്രമിക്കുന്നുവെന്ന് ഇപ്പോൾ പറയുന്നത് അംഗീകരിക്കാനാകില്ല. എന്ത് അടിസ്ഥാനത്തിൽ ആണ് ഇത്തരം റിപോർട്ടുകൾ കോടതിക്ക് നൽകുന്നത്. സർക്കാർ കർശന നടപടി എടുത്താൽ മാത്രമേ പ്രശ്നക്കാരായ പോലീസ് ഉദ്യോഗസ്ഥർക്ക് നിയമ വ്യവസ്ഥയെ പേടിയുണ്ടാകൂ എന്നും കോടതി പറഞ്ഞു. ഉറുകുന്ന് ഇന്ദിരാ നഗറിൽ രാജീവൻ നൽകിയ ഹർജിയിലാണ് വിമർശനം. പരാതിക്ക് രസീത് ചോദിച്ചതിന് സിഐ കവിളത്ത് അടിക്കുകയും വിലങ്ങണിയിച്ച് കൈവരിയിൽ കെട്ടിയിടുകയും ചെയ്തു എന്നാണ് പരാതി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...