Wednesday, May 14, 2025 5:15 am

ഓണ്‍ലൈനില്‍ ഇന്‍ഷൂറന്‍സ് വാങ്ങുന്നതിനു നേട്ടങ്ങളേറെ

For full experience, Download our mobile application:
Get it on Google Play

ഇന്‍ഷൂറന്‍സ് പോളിസി ഓണ്‍ലൈന്‍ മാര്‍ഗത്തിലൂടെ വാങ്ങുന്നതുമായി ബന്ധപ്പെട്ട് അനവധി കെട്ടുകഥകളാണ് പൊതുമണ്ഡലത്തില്‍ പ്രചരിക്കുന്നത്. എന്നാല്‍ തെറ്റിദ്ധാരണകള്‍ക്ക് വിരുദ്ധമായി ഓണ്‍ലൈന്‍ മുഖേന പോളിസികള്‍ വാങ്ങുന്നത് ലളിതവും അനായാസവും സൗകര്യപ്രദവുമാണെന്നതാണ് വാസ്തവം. ഏറെ പ്രചാരം നേടിയ ചില കെട്ടുകഥകളും അവയുടെ യാഥാര്‍ത്ഥ്യവും ചുവടെ വിശദീകരിക്കുന്നു.
1. കെട്ടുകഥ: ഓണ്‍ലൈന്‍ മുഖേന ഇന്‍ഷൂറന്‍സ് പോളിസി വാങ്ങുന്നത് മിനക്കേടാണ്

യഥാര്‍ത്ഥ്യം: ഇന്ന്, ഓണ്‍ലൈന്‍ മുഖേന ലൈഫ് ഇന്‍ഷൂറന്‍സ് പോളിസികള്‍ വാങ്ങുന്നതിനുള്ള നടപടിക്രമം ഏറെ ലളിതവത്കരിച്ചിട്ടുണ്ട്. പ്രീമിയം കാല്‍ക്കുലേറ്റര്‍, ചാറ്റ്‌ബോട്ട്, വാട്ട്‌സാപ്പ് സപ്പോര്‍ട്ട് എന്നിങ്ങനെ ലഭ്യമായ നിരവധി സേവനങ്ങള്‍ പ്രയോജനപ്പെടുത്തി ഓണ്‍ലൈന്‍ മുഖേന അനുയോജ്യമായ പോളിസികള്‍ ഏതൊരാള്‍ക്കും വാങ്ങാവുന്നതാണ്. കാലം മുന്നോട്ട് ചലിക്കുന്തോറും ഓണ്‍ലൈന്‍ മുഖേന ഇന്‍ഷൂറന്‍സ് പോളിസി വാങ്ങുന്നതിനുള്ള നടപടികള്‍ കൂടുതല്‍ ഉപഭോക്തൃ സൗഹൃദമാകാനേ സാധ്യതയുള്ളൂ.

2. കെട്ടുകഥ: ഓണ്‍ലൈന്‍ മാര്‍ഗം പോളിസി വാങ്ങുന്നതിന് ചെലവ് കൂടുതലാണ്

യാഥാര്‍ത്ഥ്യം: ഇന്‍ഷൂറന്‍സ് പോളിസിയുടെ പ്രത്യേകതകളും ‘ആഡ്-ഓണ്‍’ സവിശേഷതകളുമാണ് പ്രീമിയം നിരക്ക് നിശ്ചയിക്കുന്നതില്‍ നിര്‍ണായകം. ഇന്നു മിക്ക ഇന്‍ഷൂറന്‍സ് കമ്പനികളും അവരുടെ വെബ്‌സൈറ്റ്/ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ മുഖേന വിലക്കുറവില്‍ പ്രത്യേക പ്ലാനുകള്‍ അവതരിപ്പിക്കുന്നുണ്ട്. അതേസമയം പോളിസിയുടെ പ്രീമിയം കുറവാണെന്നത് മാത്രം വാങ്ങുന്നതിനുള്ള മാനദണ്ഡമാക്കരുത്. പകരം, പര്യാപ്തമായ ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന ഫീച്ചറുകളും ദീര്‍ഘകാലയളവില്‍ താങ്ങാനാകുന്ന നിരക്കില്‍ പ്രീമിയവും ചുമത്തുന്ന പോളിസിയാകണം പരിഗണിക്കേണ്ടത്.

3. കെട്ടുകഥ: വ്യക്തിഗത സേവനങ്ങള്‍ ലഭിക്കില്ല

യാഥാര്‍ത്ഥ്യം: വെബ്‌സൈറ്റ് മുഖേന പോളിസികള്‍ വാങ്ങുമ്പോള്‍, നടപടിക്രമം പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ സഹായസേവനങ്ങള്‍ ഫോണ്‍/ ചാറ്റ് അധിഷ്ഠിത മാര്‍ഗത്തിലൂടെ ലഭ്യമാക്കിയിട്ടുണ്ട്. ഇന്‍ഷ്വര്‍ടെക് കമ്പനികള്‍ ലഭ്യമാക്കുന്ന ബഹുഭൂരിപക്ഷം സാങ്കേതിക സേവനങ്ങളിലും ഇന്‍ഷൂറന്‍സ് നിയന്ത്രണ ഏജന്‍സിയുടെ മേല്‍നോട്ടം ഉള്ളതിനാലും വെബ്‌സൈറ്റുകള്‍ സുരക്ഷിത കണക്ഷനുകളാണ് ഉപയോഗിക്കുന്നതിനാലും തട്ടിപ്പ് നടത്താനുള്ള സാധ്യത പരിമിതപ്പെടുത്തുന്നു.

4. കെട്ടുകഥ: ഓണ്‍ലൈന്‍ പോളിസികളുടെ ക്ലെയിം സെറ്റില്‍മെന്റ് പ്രയാസമേറിയതാകുന്നു

യാഥാര്‍ത്ഥ്യം: പോളിസികള്‍ പരമ്പരാഗത മാര്‍ഗത്തിലൂടെയോ ഓണ്‍ലൈന്‍ മുഖേനയോ ആണ് വാങ്ങുന്നതെങ്കിലും ക്ലെയിം ഒത്തുതീര്‍പ്പാക്കുക എന്നത് സ്വതന്ത്രമായ നടപടിയാണ്. പോളിസി വാങ്ങുന്ന സമയത്ത് നല്‍കിയ രേഖകളില്‍ കൃത്വിമത്വമോ മറ്റു ചേര്‍ച്ചക്കുറവുകളോ ഇല്ലെങ്കില്‍ ക്ലെയിം സെറ്റില്‍മെന്റ് വളരെ വേഗത്തില്‍ പൂര്‍ത്തിയാകും.

5. കെട്ടുകഥ: അവസാനം അനുയോജ്യമല്ലാത്ത പോളിസിയാകും വാങ്ങുക

യാഥാര്‍ത്ഥ്യം: അവരവരുടെ സൗകര്യത്തിന് അനുസൃതമായി വിലയിരുത്തുവാനും അനുയോജ്യമായ താരതമ്യപഠനം നടത്തുകയും വഴി, കൂടുതല്‍ കാര്യവിവരത്തോടെ പോളിസി തെരഞ്ഞെടുക്കാന്‍ ഓണ്‍ലൈന്‍ ഇന്‍ഷൂറന്‍സ് സേവനങ്ങള്‍ സഹായിക്കുന്നു. പ്രധാന ഇന്‍ഷൂറന്‍സ് കമ്പനികളെല്ലാം തന്നെ ചാറ്റ്‌ബോട്ടുകള്‍ മുഖേന ഓണ്‍ലൈന്‍ പോളിസി വാങ്ങുന്നതിനുള്ള സഹായങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

6. കെട്ടുകഥ: പോളിസി കൈകാര്യം ചെയ്യുന്നത് പ്രയാസകരമാണ്

യാഥാര്‍ത്ഥ്യം: ഡിജിറ്റല്‍ മാര്‍ഗത്തില്‍ പോളിസികള്‍ കൈകാര്യം ചെയ്യുന്നത് എളുപ്പമാണ്. പാസ്‌വേഡ് മുഖേന സുരക്ഷിതമാക്കപ്പെട്ട ഓണ്‍ലൈന്‍ അക്കൗണ്ടിലൂടെ, പോളിസിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സുരക്ഷിതമായി ഒരിടത്തു തന്നെ കാണാനാകും. ഇതിന്റെ പേപ്പര്‍ രൂപത്തിലുള്ള രേഖകള്‍ കൈവശം വെയ്‌ക്കേണ്ടതുമില്ല.

7. കെട്ടുകഥ: ചുരുങ്ങിയ പോളിസികള്‍ മാത്രമേ ഓണ്‍ലൈനില്‍ ലഭ്യമാക്കിയിട്ടുള്ളൂ

യാഥാര്‍ത്ഥ്യം: പോളിസിയുടെ വിശദാംശങ്ങളിലേക്ക് കടക്കാനുള്ള സുതാര്യത, ഫീച്ചറുകളുടെ വിശദാംശം, പരിരക്ഷയില്‍ ഉള്‍ക്കൊള്ളുവ/ അല്ലാത്തവ, കവറേജ് എന്നിങ്ങനെ നിരവധി ഘടകങ്ങളാണ് ഓണ്‍ലൈന്‍ മുഖേന നിര്‍ണയം നടത്തിയാല്‍ സാധിക്കുക. വിവിധതരം സങ്കീര്‍ണതയുള്ള പോളിസകള്‍ ഓണ്‍ലൈന്‍ മാര്‍ഗത്തില്‍ ലഭ്യമാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇന്ത്യ – പാക് വെടിനിർത്തൽ ധാരണ നിലവിൽ വന്ന ശേഷമുള്ള ആദ്യ കേന്ദ്ര മന്ത്രിസഭാ...

0
ദില്ലി : ഇന്ത്യ - പാക് വെടിനിർത്തൽ ധാരണ നിലവിൽ വന്ന...

വെള്ള അരിയുടെ നെല്ല് സംഭരിക്കുന്നതിന് സപ്ലൈകോ വിമുഖത കാണിക്കുന്നു എന്ന പ്രചരണം തെറ്റാണെന്ന് മന്ത്രി...

0
തിരുവനന്തപുരം : കർഷകരിൽ നിന്നും നെല്ല് സംഭരിക്കുമ്പോൾ വെള്ള അരിയുടെ നെല്ല്...

റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സെക്യൂരിറ്റി നിയമനം

0
പത്തനംതിട്ട : റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ രാത്രിസേവനത്തിന് സെക്യൂരിറ്റിയെ നിയമിക്കുന്നതിന്...

ജിഐഎസില്‍ ഹ്രസ്വകാല പരിശീലനം

0
സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് സര്‍ക്കാര്‍ ഇതര ഉദ്യോഗസ്ഥര്‍ക്കായി ജിഐഎസ് സംബന്ധിച്ച ഹ്രസ്വകാല...