തിരുവനന്തപുരം : മന്ത്രി വീണാജോർജിനെതിരെ കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. ആരോഗ്യവകുപ്പ് അനാരോഗ്യ വകുപ്പ് ആയി മാറി. ഇത്രയും പിടിപ്പുക്കെട്ട മന്ത്രി കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. മന്ത്രിക്ക് വകുപ്പിനെ നിയന്ത്രിക്കാൻ കഴിയുന്നില്ല. സിസ്റ്റത്തിന്റെ തകരാർ എന്ന് പറയുന്നു, സിസ്റ്റത്തെ നിയന്ത്രിക്കേണ്ടത് അതത് വകുപ്പാണ്. എത്രയും പെട്ടെന്ന് മന്ത്രിയുടെ രാജി എഴുതി വാങ്ങി ചാനലിൽ വാർത്ത വായിക്കാൻ ആയക്കണം. മുഖ്യമന്ത്രിക്കും ഒന്നിനെയും നിയന്ത്രിക്കാൻ ആകുന്നില്ല. മുഖ്യമന്ത്രിക്ക് അസുഖം വന്നപ്പോൾ പോയത് മെഡിക്കൽ കോളേജിലേക്ക് അല്ല. അമേരിക്കയിലേക്കാണ്. ആരോഗ്യമന്ത്രി ഒരു വനിത ആയതുകൊണ്ട് കൂടുതലൊന്നും പറയുന്നില്ല. ഉടുതുണിയില്ലാത്ത മനുഷ്യൻ നാടു റോഡിൽ നിൽക്കുന്നതാണ് സർക്കാരിൻറെ അവസ്ഥയെന്നും മുരളീധരൻ വിമർശിച്ചു.
ഇത്രയും പിടിപ്പുക്കെട്ട മന്ത്രി കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല ; മന്ത്രി വീണാജോർജിനെതിരെ കെ.മുരളീധരൻ
RECENT NEWS
Advertisment