റി​സോ​ർ​ട്ട് ടൂ​റി​സ​ത്തി​ലേ​ക്ക് വ​ഴി​തു​റ​ന്ന് കെഎ​സ്ആ​ർടിസി ജി​ല്ല ബ​ജ​റ്റ് ടൂ​റി​സം സെ​ൽ

For full experience, Download our mobile application:
Get it on Google Play

പാ​ല​ക്കാ​ട്: റി​സോ​ർ​ട്ട് ടൂ​റി​സ​ത്തി​ലേ​ക്ക് വ​ഴി​തു​റ​ന്ന് കെഎ​സ്ആ​ർടിസി ജി​ല്ല ബ​ജ​റ്റ് ടൂ​റി​സം സെ​ൽ. സ്വ​കാ​ര്യ റി​സോ​ർ​ട്ടു​ക​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പു​തി​യ പാ​ക്കേ​ജു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. ജൂ​ലൈ​യി​ൽ സൈ​ല​ന്റ് വാ​ലി ട്രി​പ്പി​ലാ​ണ് ആ​ദ്യ​മാ​യി സ്വ​കാ​ര്യ റി​സോ​ർ​ട്ടു​കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഉ​ച്ച​വ​രെ സൈ​ല​ന്റ്‍വാ​ലി​യി​ലും ഉ​ച്ച​ക്കു​ശേ​ഷം റി​സോ​ർ​ട്ടി​ലും യാ​ത്ര​ക്കാ​ർ​ക്ക് ചെ​ല​വ​ഴി​ക്കാം. രാ​വി​ലെ പു​റ​പ്പെ​ട്ട് രാ​ത്രി തി​രി​ച്ചെ​ത്തു​ന്ന​വി​ധ​മാ​ണ് ട്രി​പ്പി​ലു​ണ്ടാ​കു​ക. ഡി​ന്ന​റും ഡി.​ജെ പാ​ർ​ട്ടി അ​ട​ക്ക​മു​ള്ള​വ പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടും. പാ​ല​ക്കാ​ട് ഡി​പ്പോ​യി​ൽ​നി​ന്ന് മൂ​ന്നും ചി​റ്റൂ​രി​ൽ​നി​ന്ന് ഒ​രു ട്രി​പ്പു​മാ​ണ് ജൂ​ലൈ​യി​ൽ സൈ​ല​ന്റ് വാ​ലി​യി​ലേ​ക്ക് ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.

രാ​മാ​യ​ണ മാ​സം ആ​രം​ഭി​ക്കാ​നി​രി​ക്കെ നാ​ല​മ്പ​ല യാ​ത്ര​കൂ​ടി ഈ ​മാ​സം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ജൂ​ലൈ 17ന് ​രാ​മാ​യ​ണ​മാ​സം ആ​രം​ഭി​ക്കു​ന്ന​തി​നാ​ൽ പാ​ല​ക്കാ​ട് ഡി​പ്പോ​യി​ൽ​നി​ന്ന് കോ​ട്ട​യം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലെ നാ​ല​മ്പ​ല​ങ്ങ​ളി​ലേ​ക്ക് ഏ​ഴ് ട്രി​പ്പു​ക​ളും ചി​റ്റൂ​രി​ൽ​നി​ന്ന് ര​ണ്ട് ട്രി​പ്പു​ക​ളു​മാ​ണു​ള്ള​ത്. ജി​ല്ല​യി​ലെ മൂ​ന്ന് ഡി​പ്പോ​ക​ളി​ൽ​നി​ന്നാ​യി 15 ട്രി​പ്പു​ക​ളാ​ണ് ഇ​ത്ത​വ​ണ​യും നെ​ല്ലി​യാ​മ്പ​തി യാ​ത്ര​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഒ​രു​പ​ക​ലും ര​ണ്ട് രാ​ത്രി​യും യാ​ത്ര​യു​ള്ള ഗ​വി​യി​ലേ​ക്ക് ജി​ല്ല​യി​ൽ​നി​ന്ന് നാ​ല് യാ​ത്ര​ക​ളും ര​ണ്ട് പ​ക​ലും ര​ണ്ട് രാ​ത്രി​യും യാ​ത്ര​യു​ള്ള മാ​മ​ല​ക്ക​ണ്ടം വ​ഴി മൂ​ന്നാ​റി​ലേ​ക്ക് അ​ഞ്ച് യാ​ത്ര​ക​ളു​മാ​ണ് ഈ​മാ​സു​ള്ള​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമലയുടെ നിയന്ത്രണമേറ്റെടുക്കാൻ സംസ്ഥാന സർക്കാർ ; വികസന അതോറിറ്റി രൂപീകരിക്കും

0
തിരുവനന്തപുരം: ശബരിമലയില്‍ പിടിമുറുക്കാന്‍ സംസ്ഥാന സർക്കാർ. ശബരിമലയിലെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ...

മോർഫിങ് കേസ് : ശ്രീഹരി ഗ്രൂപ്പിൽ പങ്കുവെച്ച ചിത്രങ്ങൾ വിറ്റഴിച്ച് സനീഷ് സാമ്പത്തിക നേട്ടമുണ്ടാക്കി

0
തൃക്കാക്കര : തൃക്കാക്കര മോർഫിങ് കേസിൽ അറസ്റ്റിലായ ചെങ്ങന്നൂർ സ്വദേശി സനീഷ്...

ദേശീയപാതയിലെ സുരക്ഷ ; യോഗം വിളിച്ച് പൊതുമരാമത്ത് മന്ത്രി ; നിർമാണ മേഖലകളിൽ സുരക്ഷ...

0
തിരുവനന്തപുരം: ദേശീയപാതയിലെ സുരക്ഷ സംബന്ധിച്ച് യോഗം വിളിച്ച് പൊതുമരാമത്ത് മന്ത്രി പി...

ഗുരുതര ആരോപണം : മാധ്യമപ്രവർത്തകനെ ആക്രമിക്കാൻ ജി സുധാകരൻ നിർദേശം നൽകി ; സിപിഐഎം

0
ആലപ്പുഴ : അമ്പലപ്പുഴ എംഎൽഎ ജി സുധാകരനെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം....