മോർഫിങ് കേസ് : ശ്രീഹരി ഗ്രൂപ്പിൽ പങ്കുവെച്ച ചിത്രങ്ങൾ വിറ്റഴിച്ച് സനീഷ് സാമ്പത്തിക നേട്ടമുണ്ടാക്കി

For full experience, Download our mobile application:
Get it on Google Play

തൃക്കാക്കര : തൃക്കാക്കര മോർഫിങ് കേസിൽ അറസ്റ്റിലായ ചെങ്ങന്നൂർ സ്വദേശി സനീഷ് സാമ്പത്തിക നേട്ടമുണ്ടാക്കി എന്ന് കണ്ടെത്തൽ. പ്രതികളായ സനീഷും, ശ്രീഹരിയും തമ്മിൽ നേരിട്ട് പരിചയമില്ല. ശ്രീഹരി ഗ്രൂപ്പിൽ പങ്കുവെച്ച ചിത്രങ്ങൾ ഉപയോഗിച്ചാണ് സനീഷ് സാമ്പത്തിക നേട്ടമുണ്ടാക്കിയതെന്നും കണ്ടെത്തൽ. പണം സ്വീകരിക്കാൻ വ്യക്തികൾക്ക് സനീഷ് ക്യുആർ കോഡ് അയച്ചു നൽകിയതിന്റെ വിവരങ്ങൾ പോലീസിന് ലഭിച്ചു. ടെലിഗ്രാമിന്റെ സ്വകാര്യ സുരക്ഷ ഒരുക്കുമെന്ന് വിശ്വാസത്തിലാണ് ചിത്രങ്ങൾ പങ്കുവെച്ചത്. പിടികൂടാനാവില്ലെന്ന് പ്രതി ഉറപ്പിച്ചിരുന്നു. മോർഫിങ് ചിത്രങ്ങൾക്ക് പിന്നിൽ അധികവും 18- 21 ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികൾ.

നേരത്തെ പിടിയിലായ ശ്രീഹരിയുടെ മൊഴിയിൽ നിന്നാണ് ആലപ്പുഴ ചെങ്ങന്നൂർ സ്വദേശി സനീഷിനെ എസ്ഐടി കസ്റ്റഡിയിൽ എടുത്തത്. അശ്ലീല ചിത്രങ്ങൾ പങ്കുവെച്ച ടെലിഗ്രാം ഗ്രൂപ്പിലെ അംഗമാണ് സനീഷ്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരുകയാണ്. മറ്റ് കോളജുകളിൽ വിദ്യാർത്ഥികളടക്കം കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് സിറ്റി പോലീസ് കമ്മിഷണർ കാളിരാജ് മഹേഷ്‌ കുമാർ വ്യക്തമാക്കിയിരുന്നു. കേസിൽ റിമാൻഡിൽ കഴിയുന്ന ശ്രീഹരിയെ ഉടൻ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. നിലവിൽ രണ്ട് ടെലിഗ്രാം ഗ്രൂപ്പുകൾ നീരിക്ഷണത്തിലാണ്. ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയാണ് ശ്രീഹരിയും കൂട്ടരും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചിരുന്നത്.

മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ പങ്കുവെക്കാൻ കൂടുതൽ ഗ്രൂപ്പുകളുണ്ടെന്നാണ് പരാതിക്കാർ പറയുന്നത്. ക്ലാസ്മുറിയിൽ അധ്യാപകർ പഠിപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്തിയാണ് മോർഫിങ് നടന്നത്. പകർത്തിയ ചിത്രങ്ങൾ ടെലിഗ്രാം ചാറ്റിലേക്ക് അയച്ച് നൽകിയ ശേഷം മോർഫ് ചെയ്ത ഫോട്ടോകൾ ടെലിഗ്രാം ചാറ്റിൽ തിരിച്ച് അയച്ച് കിട്ടുന്നതായിരുന്നു രീതി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂതിരി രാജ പി.കെ. കേരളവർമ അന്തരിച്ചു

0
കോഴിക്കോട് : സാമൂതിരി രാജ പി.കെ. കേരളവർമ (89) അന്തരിച്ചു. തിരുവണ്ണൂർ...

ശബരിമലയുടെ നിയന്ത്രണമേറ്റെടുക്കാൻ സംസ്ഥാന സർക്കാർ ; വികസന അതോറിറ്റി രൂപീകരിക്കും

0
തിരുവനന്തപുരം: ശബരിമലയില്‍ പിടിമുറുക്കാന്‍ സംസ്ഥാന സർക്കാർ. ശബരിമലയിലെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ...

ദേശീയപാതയിലെ സുരക്ഷ ; യോഗം വിളിച്ച് പൊതുമരാമത്ത് മന്ത്രി ; നിർമാണ മേഖലകളിൽ സുരക്ഷ...

0
തിരുവനന്തപുരം: ദേശീയപാതയിലെ സുരക്ഷ സംബന്ധിച്ച് യോഗം വിളിച്ച് പൊതുമരാമത്ത് മന്ത്രി പി...

ഗുരുതര ആരോപണം : മാധ്യമപ്രവർത്തകനെ ആക്രമിക്കാൻ ജി സുധാകരൻ നിർദേശം നൽകി ; സിപിഐഎം

0
ആലപ്പുഴ : അമ്പലപ്പുഴ എംഎൽഎ ജി സുധാകരനെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം....