അനധികൃത ഉത്തേജക മരുന്നുകളുടെ ഉപയോഗവും വിപണനവും നിയന്ത്രിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയമം ഭേദഗതി ചെയ്യണമെന്നുള്ള ആവശ്യം ശക്തമാകുന്നു

For full experience, Download our mobile application:
Get it on Google Play

കുറവിലങ്ങാട്: ഗ്രാമീണ മേഖലയിൽ യുവജനങ്ങൾ ഉത്തേജകത്തിനും ഉന്മേഷത്തിനും ഊർജ്ജത്തിനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഉപയോഗിക്കുന്ന നിയന്ത്രണ ഉത്തേജകമരുന്നുകളുടെ അനധികൃത വില്പനയും ഉപയോഗവും നിയന്ത്രിക്കുവാൻ കേന്ദ്രസർക്കാർ ആരോഗ്യം മന്ത്രാലയം നിയമം ഭേദഗതി ചെയ്യണമെന്ന ആവശ്യം ഉയർന്നുകഴിഞ്ഞു. കാരണം സംസ്ഥാനത്ത് ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ അനധികൃത ഉത്തോജക മരുന്നുകളുടെ ഉപയോഗവും വിപണനവും വളരെ അധികം വർദ്ധിച്ചതായി പറയപ്പെടുന്നു. ഇപ്പോൾ അനധികൃത ഉപയോഗത്തിനും വിപണനത്തിനും കേസ് രജിസ്റ്റർ ചെയ്യാൻ ഡ്രഗസ് കൺട്രോളർ വിഭാഗത്തിന് മാത്രമേ അധികാരമുള്ളൂ. നിയമം ഭേദഗതി വന്നാൽ പോലീസിനും എക്സൈസിനും നേരിട്ട് കേസുകൾ എടുക്കാം. എക്സൈസിനും പോലീസിനും നേരിട്ട് കേസുകൾ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തതിനാലാണ് നിയന്ത്രണ ഉത്തോജകമരുന്നുകളുടെ വ്യാപക ഉപയോഗം ഉണ്ടായിട്ടുള്ളത്.

ഉത്തേജക മരുന്ന് വില്പനയും ഉപയോഗവും പോലീസിനെയോ എക്സൈസിനെയോ അറിയിച്ചാൽ മുഖം തിരിക്കുകയും വിവരം നൽകുന്നവരുടെ മേൽവിലാസം ഉൾപ്പെടെ നിയന്ത്രണ ഉത്തോജ മരുന്ന് വിപണന മാഫിയ സംഘങ്ങൾക്ക് നൽകുന്ന രീതിയാണ് ഉള്ളത് എന്ന് പ്രദേശവാസികൾ ആരോപിച്ചു. ഇതിന്റെ ഭാഗമായി കടുത്തുരുത്തി, കുറവിലങ്ങാട്, കല്ലറ, കാണാക്കാരി മേഖലയിൽ പരാതിക്കാർക്കും വിവരം കൈമാറിയ വ്യക്തികൾക്കും എതിരെ ലഹരി മാഫിയ സംഘം ആക്രമിക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടയെന്ന് പ്രദേശവാസികൾ പറഞ്ഞു. രേഖാമൂലം പരാതികൾ ഇല്ലാതെ നിയമനടപടികൾ സ്വീകരിക്കാൻ പൊലും പോലീസും എക്സൈസും മടിക്കുകയാണ്. അനധികൃതമായി നിയന്ത്രണ വിഭാഗത്തിൽപെട്ട ഉത്തേജക മരുന്ന് വില്പനയും ഉപയോഗവും പോലീസും എക്സൈസും അറിഞ്ഞാൽ ഡ്രഗ്സ് കൺട്രോളർ വിഭാഗത്തെ അറിയിച്ചാൽ ഡ്രഗ്സ് കൺട്രോളർ വിഭാഗവും മറ്റ് ആഭ്യന്തര വകുപ്പ് ഏജൻസികളും സംയുക്തമായി നടപടികൾ സ്വീകരിക്കാൻ തയ്യാറാണെങ്കിലും ചില മേഖലകളിൽ പോലീസ്- എക്സൈസ് വിഭാഗം സഹകരിക്കുന്നില്ല എന്നാണ് ഡ്രഗ്സ് കൺട്രോളർ വിഭാഗത്തിന്റെ പരാതി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിലും അടുത്ത മേഖലയിലും കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ് ; 18 വിമാനങ്ങൾ റദ്ദാക്കി

0
ന്യൂഡൽഹി : ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ...

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ

0
തിരുവനന്തപുരം: വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2...

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...