Wednesday, July 9, 2025 11:59 pm

മീനച്ചിൽ താലൂക്കിലെ നെൽവയൽ -തണ്ണീർത്തട തരമാറ്റം ഉന്നത തല അന്വേഷണം വേണമെന്ന ആവശ്യം ശക്തം

For full experience, Download our mobile application:
Get it on Google Play

കുറവിലങ്ങാട് : മീനച്ചിൽ താലൂക്കിൽ റവന്യൂ – കൃഷി വകുപ്പ് നിയമങ്ങൾ കാറ്റിൽ പറത്തി നെൽവയൽ -തണ്ണീർത്തടങ്ങൾ തരം മാറ്റി കരയാക്കിയതായി ആരോപണം ഉയരുന്നു. സർക്കാരിന്‍റെ പുതിയ നയ- നിയമഭേദഗതികൾ വഴി ഡാറ്റ ബാങ്കിൽ ഉൾപ്പെടാതെയുള്ളതും  വർഷങ്ങൾക്ക് മുമ്പ് നികത്തിയതും ഭൂമിയുടെ സ്വഭാവ വ്യതിയാനം അനുവദിക്കുന്നതിൽ ഡാറ്റ ബാങ്കിൽ തിരുത്തലുകൾ വരുത്തുന്നതിനായി മുമ്പ് സമർപ്പിച്ചതും അപേക്ഷകളുടെ മറവിലാണ് വ്യാപകമായി നെൽപ്പാടങ്ങൾ മീനച്ചിൽ താലൂക്കിൽ നികത്തിയത്.

2020 ൽ റവന്യൂ അഡിഷണൽ സെക്രട്ടറി വളരെ വ്യക്തമായി ഉത്തരവും പുറപ്പെടുവിച്ചിരുന്നു. ഡാറ്റ ബാങ്കിൽ തിരുത്തലുകൾ വരുത്തി ഭൂമിയുടെ സ്വഭാവ വ്യതിയാനത്തിനായി സമർപ്പിച്ച അപേക്ഷയുടെയും,സ്ഥല ഉടമ അടച്ച് ഫീസിന്‍റെ പിൻബലത്തിൽ ഡാറ്റ ബാങ്കിൽ തിരുത്തലുകൾ വരുത്താത്ത നെൽവയൽ കുറിച്ചിത്താനം വില്ലേജ് പരിധിയിൽ മണ്ണ് ഇട്ട് നികത്തിയത്. നിയമവിരുദ്ധമായി നെൽവയൽ സ്വഭാവ വ്യതിയാനം വരുത്തിയ സ്ഥല ഉടമയ്ക്ക് എതിരെ നിയമനടപടി സ്വീകരിക്കാൻ ജില്ലാ ഭരണകൂടം കാലതാമസം വരുത്തിയിരിക്കുകയാണ്.

നിയമാനുസൃതം ഡാറ്റ ബാങ്കിൽ തിരുത്തലുകൾ വരുത്തുന്നതിനായി നിരവധി അപേക്ഷകൾ പാലാ ആർഡിഒയ്ക്ക് നൽകിയിട്ടും കൃഷി ഓഫീസറുടെ റിപ്പോർട്ട് കിട്ടാതെ തീർപ്പാക്കാനുള്ളവ ഫയലിൽ കെട്ടിക്കിടക്കുമ്പോൾ ആണ് മറ്റൊരു വഴിയെ നിയമലംഘനം ഉണ്ടായിട്ടുള്ളത്. മീനച്ചിൽ താലൂക്കിൽ 2008 ലെ കേരള നെൽവയൽ നീർത്തട സംരക്ഷണ നിയമം വരുന്നതിന് മുമ്പ് സ്വഭാവം വ്യതിയാനം വരുത്തിയ അപേക്ഷകളിൽ ഇതുവരെ തീർപ്പ് കൽപ്പിച്ചിട്ടില്ല എന്നത് വിചിത്രം. ഇപ്പോൾ മീനച്ചിൽ താലൂക്കിൽ ഭൂമി സ്വഭാവ വ്യതിയാനം അനുവദിച്ച നെൽവയൽ തണ്ണീർത്തട നിയമനടപടികളിൽ ഉന്നത തല അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നുകഴിഞ്ഞു. റവന്യൂ ഉദ്യോഗസ്ഥർ യാത്രചെയ്യുന്ന പ്രധാന റോഡരികിലാണ് നിയമങ്ങൾ കാറ്റിൽ പറത്തി അനധികൃത മണ്ണെടുപ്പും , നെൽവയൽ തണ്ണീർത്തട നികത്തലുകളുമെന്നതാണ് വിചിത്രം.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പത്തു വയസുകാരിയെ പീഡിപ്പിച്ച കേസിൽ മൂന്നാനച്ഛന് പതിനഞ്ച് കൊല്ലം കഠിന തടവും 45,000 രൂപ...

0
തിരുവനന്തപുരം: പത്തു വയസുകാരിയെ പീഡിപ്പിച്ച കേസിൽ തിരുവനന്തപുരം സ്വദേശിയായ മൂന്നാനച്ഛൻ അനിൽ...

സംസ്കൃത സർവ്വകലാശാല എം. എസ്. ഡബ്ല്യൂ., ഡിസാസ്റ്റർ മാനേജ്മെന്റ് ഫലം പ്രസിദ്ധീകരിച്ചു

0
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ നാലാം സെമസ്റ്റർ എം. എസ്. ഡബ്ല്യൂ., എം....

ഹിമാചല്‍ പ്രദേശില്‍ മുത്തശ്ശിയെ ബലാത്സംഗം ചെയ്ത 25കാരന്‍ പിടിയില്‍

0
ഷിംല: ഹിമാചല്‍ പ്രദേശില്‍ മുത്തശ്ശിയെ ബലാത്സംഗം ചെയ്ത 25കാരന്‍ പിടിയില്‍. ഷിംലയിലാണ്...

ലെവൽ ക്രോസ്സുകളിലെ സുരക്ഷ പരിശോധിക്കാൻ റെയിൽവേ തീരുമാനിച്ചു

0
ചെന്നൈ: കടലൂർ റെയിൽവെ ലെവൽ ക്രോസിൽ സ്‌കൂൾ വാഹനം അപകടത്തിൽപെട്ട സംഭവത്തിൻ്റെ...