Wednesday, April 23, 2025 11:03 pm

കോ​ന്നി -കു​മ്മ​ണ്ണൂ​ർ- വ​യ​ക്ക​ര റോ​ഡ് സ​ഞ്ചാ​ര യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു

For full experience, Download our mobile application:
Get it on Google Play

കോ​ന്നി : കോ​ന്നി -കു​മ്മ​ണ്ണൂ​ർ- വ​യ​ക്ക​ര റോ​ഡ് സ​ഞ്ചാ​ര യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. ശ​ബ​രി​മ​ല മ​ണ്ഡ​ല കാ​ല​ത്ത് അ​ച്ച​ൻ​കോ​വി​ൽ വ​ഴി വ​രു​ന്ന ഭ​ക്ത​ർ കോ​ന്നി ന​ഗ​ര​ത്തി​ൽ എ​ത്താ​തെ വ​യ​ക്ക​ര വ​ഴി കാ​ന​ന പാ​ത​യി​ലൂ​ടെ കു​മ്മ​ണ്ണൂ​ർ വ​ഴി മു​രി​ങ്ങ​മം​ഗ​ലം ജംഗ്ഷനില്‍  എ​ത്തി കു​മ്പ​ളാം​പൊ​യ്ക വ​ഴി​യും ത​ണ്ണി​ത്തോ​ട് ചി​റ്റാ​ർ സീ​ത​ത്തോ​ട് വ​ഴി​യും ശ​ബ​രി​മ​ല​ക്ക് പോ​കാ​ൻ ക​ഴി​യു​ന്ന വ​ന​പാ​ത​യാ​ണി​ത്. ത​മി​ഴ്‌​നാ​ട്ടി​ൽ നി​ന്ന് അ​ട​ക്കം ശ​ബ​രി​മ​ല മ​ണ്ഡ​ല കാ​ല​ത്ത് കാ​ൽ​ന​ട​യാ​യി ഭ​ക്​​ത​ർ സ​ഞ്ച​രി​ക്കു​ന്ന പാ​ത​യാ​ണ് ഇ​ത്. തൊ​ണ്ണൂ​റ് കാ​ല​ഘ​ട്ട​ത്തി​ൽ റോ​ഡി​ന്‍റെ കു​റ​ച്ച് ഭാ​ഗം മെ​റ്റ​ൽ പാ​കി​യി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് യാ​തൊ​രു നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ന്നി​ട്ടി​ല്ല.

റോ​ഡ് സ​ഞ്ചാ​ര യോ​ഗ്യ​മാ​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി.​പി.​ഐ ഐ​ര​വ​ൺ ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​ങ്ങ​ളി​ൽ നി​ന്ന് ഒ​പ്പ് ശേ​ഖ​ര​ണം ന​ട​ത്തി വ​നം മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി വ​നം വ​കു​പ്പ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​വേ​ദ​ന​വും കൈ​മാ​റി. എ​ന്നാ​ൽ യാ​തൊ​രു ഫ​ല​വും ക​ണ്ടി​ല്ല. ര​ണ്ട് ക​ലു​ങ്കു​ക​ൾ അ​ട​ക്കം ഈ ​റോ​ഡി​ൽ നി​ർ​മ്മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചെ​ങ്കി​ൽ മാ​ത്ര​മേ റോ​ഡ് സ​ഞ്ചാ​ര യോ​ഗ്യ​മാ​കൂ. കോ​ന്നി​യി​ൽ ഗ​താ​ഗ​തം ത​ട​സ​പെ​ട്ടാ​ൽ പ​ത്ത​നം​തി​ട്ട ഭാ​ഗ​ത്തേ​ക്ക് അ​ട​ക്കം വേ​ഗ​ത്തി​ൽ എ​ത്തി​ച്ചേ​രാ​ൻ ക​ഴി​യു​ന്ന പാ​ത​യു​മാ​ണി​ത്. റോ​ഡ് നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​യാ​ൽ കോ​ന്നി മെ​ഡി​ക്ക​ൽ കോ​ളേ​ജി​നും ഇ​ത് ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടും. മ​ല​യോ​ര മേ​ഖ​ല​ക്ക് ഏ​റെ പ്ര​യോ​ജ​നം ചെ​യ്യു​ന്ന റോ​ഡ് നി​ർ​മ്മാ​ണം എ​ത്ര​യും വേ​ഗം പൂ​ർ​ത്തി​യാ​ക്ക​ണം എ​ന്നാ​ണ് പൊ​തു ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യുവാക്കൾക്ക് വെട്ടേറ്റ സംഭവത്തിൽ നാലുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: മദ്യപിക്കുന്നതിനിടെയുണ്ടാ‍യ വാക്കുതർക്കമുണ്ടായതിനെ തുടർന്ന് യുവാക്കൾക്ക് വെട്ടേറ്റ സംഭവത്തിൽ നാലുപേരെ മംഗലപുരം...

പിവി അന്‍വര്‍ കോണ്‍ഗ്രസുമായും യു.ഡി.എഫുമായും സഹകരിച്ചു നില്‍ക്കും ; വിഡി സതീശന്‍

0
തിരുവനന്തപുരം: പി.വി അന്‍വര്‍ കോണ്‍ഗ്രസുമായും യു.ഡി.എഫുമായും സഹകരിക്കും. മുന്നണി പ്രവേശനം യു.ഡി.എഫ്...

ഫോണിൽ ഉറക്കെ സംസാരിച്ചതിനെ ചൊല്ലിയുള്ള തർക്കം ; സഹപ്രവർത്തകനെ കെട്ടിടത്തിൽ നിന്ന് തള്ളിയിട്ട് കൊന്ന്...

0
മുംബൈ: ഫോണിൽ ഉറക്കെ സംസാരിച്ചതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 30 വയസുള്ള സഹപ്രവർത്തകനെ...

ടയർ മാറ്റുന്നതിനിടെ കാർ ഇടിച്ച് വാൻ ഡ്രൈവർക്ക് ദാരുണാന്ത്യം

0
ദില്ലി: 11 യാത്രക്കാരുമായി പോകുന്നതിനിടെ വാനിന്റെ ടയർ പഞ്ചറായി. ടയർ മാറ്റുന്നതിനിടെ...