മുഖ്യമന്ത്രി ചർച്ച ഒഴിവാക്കണമെന്ന പൊതു വികാരം കോൺഗ്രസിൽ ശക്തം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുഖ്യമന്ത്രി ചർച്ച ഒഴിവാക്കണമെന്ന പൊതു വികാരം കോൺഗ്രസിൽ ശക്തം. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞത് ശരിയായില്ലെന്ന നിലപാടിലാണ് കോൺഗ്രസിലെ ഐ എ ഗ്രൂപ്പുകൾ. എന്നാല്‍, മുഹമ്മദ് ഷിയാസിന്റ അഭിപ്രായത്തിലെ ഒരു ഭാഗം മാത്രം എടുത്തു എന്നാണ് സതീശൻ അനുകൂലികൾ വിശദീകരിക്കുന്നത്. അതേസമയം, നേതാക്കൾ അണിയറയിൽ കരുനീക്കങ്ങൾ തുടങ്ങി. എംഎല്‍എമാരുടെയും എഎല്‍സിസിയുടെയും പിന്തുണ ഉറപ്പാക്കാനാണ് നേതാക്കളുടെ നീക്കങ്ങൾ. 90 സീറ്റില്‍ കുറയാത്ത വിജയമാണ് പോളിംഗിനൊടുവില്‍ യുഡിഎഫ് സ്വപ്നം കാണുന്നത്.

വോട്ടെടുപ്പ് കഴിഞ്ഞ് തൊട്ടടുത്ത ദിവസം തന്നെ യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി ആരാകുമെന്നതിനെ ചൊല്ലി കോൺഗ്രസിൽ അവകാശവാദങ്ങളും തർക്കങ്ങളും തുടങ്ങി. എറണാകുളത്തുള്ള ആൾ മുഖ്യമന്ത്രിയാകമെന്നാണ് ആഗ്രഹമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആദ്യ വെടിപൊട്ടിച്ചു. ഫലം വരുന്നതിന് മുൻപ് തന്നെ വി ഡി സതീശൻ മുഖ്യമന്ത്രിയാണെന്ന് പരോഷമായി പറഞ്ഞ് മുഹമ്മദ് ഷിയാസിന്‍റെ പ്രതികരണത്തിന് പിന്നാലെ മറുപടികളെത്തി. കേരളത്തിലുള്ള ആളാകുമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. കോൺഗ്രസിൽ അഭിപ്രായ സ്വാതന്ത്രമുള്ളതിനാൽ ചെന്നിത്തല മുഖ്യമന്ത്രി ആവണമെന്ന കെ സുധാകരൻ്റെ അഭിപ്രായത്തിൽ തെറ്റ് ഇല്ലെന്ന് കെ സി വേണുഗോപാലും പ്രതികരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...