Tuesday, June 25, 2024 4:10 pm

കൊല്ലൻപടിയിലെ ഓട നിർമ്മാണം അശാസ്ത്രീയമായ രീതിയിൽ ; പ്രതിഷേധത്തിൽ നാട്ടുകാര്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കൊല്ലൻപടിയിലെ ഓട നിർമ്മാണം അശാസ്ത്രീയമായ രീതിയിൽ എന്ന് വ്യാപക പരാതി. ഓടക്ക് മുകളിൽ സ്ളാബ് സ്ഥാപിക്കാത്തത് മൂലം ദിവസങ്ങൾക്ക് മുമ്പ്ണ് അരുവാപ്പുലം സ്വദേശിയായ വൃദ്ധൻ ബസ്സ് ഇറങ്ങുന്നതിനിടെ മൂടി ഇല്ലാത്ത ഓടയിൽവീണ് ഗുരുതരമായി പരുക്കേറ്റിരുന്നു.  സംഭവം കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രദേശത്തെ ഓടക്ക് മുകളിൽ സ്ളാബ് സ്ഥാപിക്കുന്നതിനോ അപകട ഭീഷണി ഒഴിവാകുന്നതിനോ ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ല.

ഇവിടുത്തെ ഓടകൾക്ക് മുകളിൽ സ്ളാബ് സ്ഥാപിച്ചിരിക്കുന്ന ഭാഗത്ത് ഓടയിലെ മണ്ണും ചെളിയും നീക്കം ചെയ്യാതെ ആണ് സ്ളാബ് ഇട്ടിട്ടുള്ളത്. വരുന്ന മഴക്കാലത്ത് വെള്ളം ഒഴുക്കി പോകുവാൻ കഴിയാതെ റോഡിൽ വെള്ളം പൊങ്ങുന്നതിന് കാരണമാകുമെന്നും പ്രദേശ വാസികൾ പറയുന്നു. കൂടാതെ കൊല്ലൻപടി ജംഗ്ഷനിലെ ബസ്സ് സ്റ്റോപ്പിൽ ആളുകളെ ഇറക്കുന്ന ഭാഗത്ത് ഓടക്ക് കുറുകെ വീട്ടിലേക്ക് കയറുവാൻ നിർമ്മിച്ചിരിക്കുന്ന വഴി മെറ്റൽ ഇട്ട് ഉയർത്തിയാണ് നിർമ്മിച്ചരിക്കുന്നത്.

റോഡിൽ നിന്നും ഓട ഉയർത്തി നിർമ്മിച്ചിരിക്കുന്നതിനാൽ വീടുകളിലേക്ക് വാഹനം കയറി ഇറങ്ങുന്നതിനും കൊല്ലൻപടി അതിരുങ്കൽ റോഡിലേക്ക് വാഹനം കയറി ഇറങ്ങുന്നതിനും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്.സ്ഥലത്തെ വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലും ഓടകൾ ഉയർത്തി നിർമ്മിച്ചിരിക്കുന്നതിനാൽ കടകളിലേക്ക് കയറുന്നതിനും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഓടയുടെ അശാസ്ത്രീയ നിർമ്മാണം സംബന്ധിച്ച് വലിയ പ്രതിഷേധത്തിൽ ആണ് നാട്ടുകാർ.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പ്രമാടം കൃഷിഭവന്‍റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്ത ഉത്ഘാടനം ചെയ്തു

0
പ്രമാടം : ഗ്രാമ പഞ്ചായത്ത്‌ കൃഷിഭവന്‍റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയും കർഷക...

നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

0
കോഴഞ്ചേരി : ദീപ സ്പോർട്സ് & ആർട്സ് ക്ലബ്ബിന്റെയും ഇസാറാ കണ്ണാശുപത്രി...

കോഴിക്കോട്ട് ട്രെയിനിൽ നിന്നും വീണ് യുവാവ് മരിച്ചു ; ആളെ തിരിച്ചറിഞ്ഞില്ല

0
കോഴിക്കോട്: കോഴിക്കോട്ട്  ട്രെയിനിൽ നിന്നും വീണ്  യുവാവ് മരിച്ചു. വെസ്റ്റ് ഹിൽ...

സുവർണ ക്ഷേത്രത്തിൽ യോഗ ; ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർക്കെതിരെ കേസ്

0
ന്യൂഡൽഹി: സുവർണ ക്ഷേത്രത്തിൽ യോഗ നിർവഹിച്ച ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർക്കെതിരെ കേസെടുത്ത് പോലീസ്....