ഞള്ളൂർ വനഭാഗത്ത് മാലിന്യം ഉപേക്ഷിക്കുന്നതിനെതിരെ നടപടിയില്ല

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി തണ്ണിത്തോട് റോഡിൽ ഞള്ളൂർ വന ഭാഗത്ത് മാലിന്യം തള്ളുന്നതിനെതിരെ നടപടി സ്വീകരിക്കുന്നില്ലെന്ന് യാത്രക്കാരുടെ പരാതി. ഞള്ളൂർ വന ഭാഗത്ത് പുതിയ ഫോറസ്റ്റ് സ്റ്റേഷന്‍ കെട്ടിടത്തിന് സമീപത്തായാണ് മാലിന്യം തള്ളുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങളും മൽസ്യ മാംസാവശിഷ്ടങ്ങളുമടക്കമുള്ള മാലിന്യം റോഡിലും വനത്തിലും ഉപേക്ഷിക്കുന്നുണ്ട്. മാലിന്യത്തിന്റെ ദുർഗന്ധം മൂലം യാത്രക്കാർക്ക് റോഡിലൂടെ യാത്ര ചെയ്യണമെങ്കിൽ മൂക്ക് പൊത്തേണ്ട സ്ഥിതിയാണ്. കുട്ടികളുടെ വിസർജ്യങ്ങളും റോഡിൽ ഉപേക്ഷിക്കുന്നുണ്ട്. പ്ലാസ്റ്റിക്ക് ചാക്കുകളിൽ കെട്ടി റോഡിൽ മാലിന്യം ഉപേക്ഷിക്കുന്ന സംഭവങ്ങളും കുറവല്ല.

വർഷങ്ങളായി ഈ റോഡിൽ മാലിന്യം ഉപേക്ഷിക്കുന്നുണ്ട് എങ്കിലും ബന്ധപെട്ട അധികൃതർ ആരും തന്നെ വിഷയത്തിൽ നടപടി സ്വീകരിക്കുന്നില്ല എന്ന് പരാതി ഉണ്ട്. ആളൊഴിഞ്ഞ വന പ്രദേശം ആയതിനാൽ ദൂരെ സ്ഥലങ്ങളിൽ നിന്നും രാത്രിയിൽ വാഹനത്തിൽ കൊണ്ടുവന്ന് തള്ളുന്നതാകാം ഈ മാലിന്യങ്ങൾ എന്ന് പറയുന്നു. വനത്തിലൂടെ ഒഴുക്കുന്ന തോട്ടിലേക്കും മാലിന്യങ്ങൾ തള്ളുന്നുണ്ട്. ഇത് മഴക്കാലത്ത് ഒഴുകി വനത്തിനുള്ളിൽ എത്തി വന്യ മൃഗങ്ങൾ ഭക്ഷിക്കുന്നത് വഴി ഇവയുടെ നാശത്തിനും കാരണമാകും. വന ഭാഗത്ത് മാലിന്യം തള്ളുന്നവർക്ക് എതിരെ നടപടി സ്വീകരിക്കാൻ പ്രദേശത്ത് രാത്രികാല പെട്രോളിംഗ് ശക്തമാക്കണം എന്നും ആവശ്യമുയരുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് ; ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. സാധാരണയേക്കാൾ മൂന്നു...