അടൂര്‍ ജനറല്‍ ആശുപത്രിയില്‍ രക്തബാങ്ക് സംവിധാനമില്ല ; രോഗികള്‍ ദുരിതത്തില്‍

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : സ്ഥല സൗകര്യവും കെട്ടിടവുമുണ്ടെങ്കിലും ജില്ലയിലെ ഏറ്റവും തിരക്കുള്ള അടൂര്‍ ജനറല്‍ ആശുപത്രിയില്‍ രക്തബാങ്ക് സംവിധാനമില്ലാത്തത് ജനങ്ങളെ വലയ്ക്കുന്നു. രക്ത ബാങ്ക് ഇല്ലാത്തത് കാരണം രോഗികള്‍ ചെറിയ ബുദ്ധിമുട്ടൊന്നുമല്ല നേരിടുന്നത്. ദിവസവും പ്രസവം ഉള്‍പ്പെടെയുള്ള ശസ്ത്രക്രിയകള്‍ നടക്കുന്ന സ്ഥലമാണ് അടൂര്‍ ഗവ. ജനറല്‍ ആശുപത്രി. ഇത്തരം ശസ്ത്രക്രിയക്കായി രക്തം ആവശ്യമായി വരുമ്പോള്‍ പുറത്ത് നിന്നും രക്തം ലഭ്യമാകേണ്ട അവസ്ഥയാണ് നിലവില്‍ തുടരുന്നത്. ജില്ലയില്‍ അടൂരിനടുത്ത്  പത്തനംതിട്ടയില്‍ മാത്രമാണ് രക്ത ബാങ്കുള്ളത്. എന്നാല്‍ ഇവിടെ നിന്നും ആവശ്യത്തിന് രക്തം ലഭിക്കാറില്ലെന്ന് രോഗികളുടെ ബന്ധുകള്‍ പറയുന്നു.

ഇതോടെ സ്വകാര്യ ആശുപത്രികളില്‍ നിന്നും പണം നല്കി രക്തം വാങ്ങുകയോ അല്ലെങ്കില്‍ പകരം രക്തം നല്കിയുമാണ് ശസ്ത്രക്രിയക്ക് ആവശ്യമായ രക്തം സംഘടിപ്പിക്കുന്നത്. ഒരു കുപ്പി രക്തത്തിന് സ്വകാര്യ ആശുപത്രികള്‍ 1200 മുതല്‍ 2000 രൂപ വരെ ഈടാക്കുന്നുണ്ട്.  നിലവില്‍ ചില സംഘടനകള്‍ വഴിയാണ് രക്തം സംഘടിപ്പിക്കുന്നത്. ഇതാണ് ഇപ്പോള്‍ ആകെയുള്ള ആശ്വാസം. രക്ത ക്ഷാമത്തിന് പരിഹാരമായി അടൂര്‍ ഗവ.ആശുപത്രിയില്‍ രക്തബാങ്ക് അനുവദിക്കാന്‍ വര്‍ഷങ്ങളായി രാഷ്ട്രീയ സംഘടനകള്‍ ആരോഗ്യ വകുപ്പിന് നിവേദനം നല്‍കിയിരുന്നു. എന്നിട്ടും യാതൊരു നടപടിയും ഉണ്ടായില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശാസ്താംകോട്ട കായലിൽ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

0
കൊല്ലം: കൊല്ലം ശാസ്താംകോട്ട കായലിൽ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി....

മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് ഡൽഹിയിലെത്തും ; രാഹുൽ ഗാന്ധിയേയും കാണും

0
ന്യൂഡൽഹി : കോൺഗ്രസ് മുഖ്യമന്ത്രിമാരുടെയും വിദ്യാഭ്യാസ മന്ത്രിമാരുടെയും യോഗത്തിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി...

സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്

0
പാലക്കാട്: സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്. പ്രിയദര്‍ശിനി പദ്ധതി...

കായികമേള വേദി മാറ്റം ; വിവാദത്തിന്റെ ആവശ്യം ഇല്ലെന്ന് മന്ത്രി എൻ ഷംസുദ്ദീൻ

0
കോഴിക്കോട്: കായികമേള വേദി മാറ്റത്തിൽ വിവാദത്തിന്റെ ആവശ്യം ഇല്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി...