റാന്നി : പെരുനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ രാവിലെ 9 മുതൽ ഹോസ്പിറ്റലിന് ചുറ്റും ചികിത്സക്കായി രോഗികളുടെ തിരക്ക്. ഒ പി യിൽ ഉള്ളത് ഒരേ ഒരു ഡോക്ടർ മാത്രം. ആരോഗ്യസ്ഥിതി മോശമായ പ്രായമേറിയവർക്ക് പോലും ഡോക്ടറെ കാണാൻ മൂന്ന് നാലുമണിക്കൂർ വരെ കാത്തിരിക്കേണ്ട അവസ്ഥ. ണ് നടത്തുന്നത് എന്ന് മനസിലാകുന്നില്ല. ളാഹ, മണക്കയം, ചിറ്റാർ മേഖലയിലുള്ള സാധാരണക്കാർക്കുള്ളഏക ആശ്രയം ആണ് പെരുനാട് സി എച്ച് എസ് സി.
കിടത്തി ചികിത്സയ്ക്ക് ഒപ്പം ബ്ലോക്ക് പഞ്ചായത്ത് ഒരു ഡോക്ടറെയും ഫാർമസിസ്റ്റിനെയും പുതുതായി നിയമിക്കുമെന്ന് വലിയ രീതിയിൽ പ്രചരണം നടത്തിയിരുന്നു. പഴയ ഡോക്ടർമാരുടെ പോലും സേവനം ഇപ്പോൾ ലഭ്യമല്ല, അപ്പോഴാണ് പുതിയ നിയമനത്തിന്റെ കപട വാഗ്ദാനം. അടിയന്തരമായി ഇതിന് ഒരു തീരുമാനം എം എൽ എ ഉൾപ്പടെയുള്ള ബന്ധപ്പെട്ടവർ എടുത്തില്ലെങ്കിൽ ബിജെപി ശക്തമായ സമര പരിപാടികളുമായി മുമ്പോട്ട് പോകും എന്ന് ബിജെപി പാർലമെന്ററി പാർട്ടി ലീഡർ അരുൺ അനിരുദ്ധൻ അറിയിച്ചു.