തിരുവനന്തപുരം: ഓണക്കാലമായിട്ടും വാർഡിൽ കുടിവെള്ളമില്ലാത്തതിൽ പ്രതിഷേധിച്ച് ജലസംഭരണിക്ക് മുകളിൽ കയറി ബിജെപി അംഗമായ വാർഡ് മെംബറുടെ ആത്മഹത്യാഭീഷണി. കടയ്ക്കാവൂർ പഞ്ചായത്തിലെ പതിമൂന്നാം വാർഡ് ഭജനമഠത്തിലെ മെംബറായ അഭിലാഷ് ആണ് വാട്ടർ ടാങ്കിന് മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. രാവിലെ ഒമ്പതിന് നിലയ്ക്കാമുക്ക് പള്ളിമുക്ക് ജങ്ഷനിലെ ജലസംഭരണിക്ക് മുകളിലാണ് അഭിലാഷ് കയറിനിന്നത്.
സംഭവമറിഞ്ഞ് നാട്ടുകാർ സ്ഥലത്ത് തടിച്ചുകൂടുകയും തുടർന്ന് കടയ്ക്കാവൂർ പോലീസിലും ആറ്റിങ്ങൽ ഫയർഫോഴ്‌സിലും വിവരമറിയിക്കുകയും ചെയ്തു. പോലീസും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അഭിലാഷിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും കുടിവെള്ളത്തിന്‍റെ ലഭ്യതയെക്കുറിച്ച് വ്യക്തമായ ഉറപ്പ് ലഭിക്കാതെ താഴേക്കിറങ്ങില്ലെന്നും ആരെങ്കിലും മുകളിലേക്ക് കയറി വന്നാൽ താഴേക്ക് ചാടുമെന്നും പറഞ്ഞ് അഭിലാഷ് മുകളിൽ തന്നെ നിലയുറപ്പിക്കുകയും ചെയ്തു.
തുടർന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ജലസംഭരണിക്ക് താഴെയായി വല കെട്ടി സുരക്ഷ ഒരുക്കി. സംഭവമറിഞ്ഞ് കടയ്ക്കാവൂർ, വക്കം പഞ്ചായത്തുകളിലെ ജനപ്രതിനിധികളും വാർഡ് പ്രതിനിധികളും നാട്ടുകാരും ഉൾപ്പെടെ വൻ ജനാവലി സ്ഥലത്ത് തടിച്ചുകൂടി. ബിജെപിയുടെ പ്രതിനിധിയാണ് വാർഡ് മെംബർ അഭിലാഷ്. തുടർന്ന് ബിജെപി പ്രവർത്തകർ ആറ്റിങ്ങൽ വാട്ടർ അതോറിറ്റിയിലെ ചുമതലപ്പെട്ട ഉദ്യോഗസ്ഥരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അസിസ്റ്റന്റ് എൻജിനീയർ സ്ഥലത്തില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഉച്ചകഴിഞ്ഞ് 3.30 ഓടെ വർക്കല അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എസ്. ബൈജു സ്ഥലത്തെത്തുകയും ജനപ്രതിനിധികളും നാട്ടുകാരുമായി ചർച്ച നടത്തുകയും നിലവിലെ സാഹചര്യം വിശദീകരിക്കുകയും ചെയ്തു.
രാത്രി 10 മണിയോടെ ഒരു ദിവസത്തേക്ക് വെള്ളമെത്തിക്കാനുള്ള സംവിധാനം ചെയ്യാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. ഇതിനിടയിൽ ബിജെപി പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സ്ഥലത്ത് വാക്കേറ്റവും ഉന്തും തള്ളും നടന്നു. കടയ്ക്കാവൂർ എസ് എച്ച് ഒ സജിൻ ലൂയിസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കിയ ശേഷമാണ് ചർച്ച പുനരാരംഭിച്ചത്. കരാറുകാരൻ സ്ഥലത്തെത്തി കാര്യങ്ങൾ വിശദമാക്കണമെന്ന് ബിജെപി പ്രവർത്തകർ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് കരാറുകാരൻ സ്ഥലത്തെത്തുകയും രാത്രി 10 മണിയോടെ ഈ പ്രദേശത്ത് ജലം എത്തിക്കാം എന്ന് ഉറപ്പുനൽകുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് അഭിലാഷ് വാട്ടര്‍ ടാങ്കിന് മുകളില്‍ നിന്ന് ഇറങ്ങിയത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033