ഡൽഹി: വയനാട് മണ്ഡലത്തിൽ തിടുക്കത്തിൽ തിരഞ്ഞെടുപ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. 2023 ഫെബ്രുവരി വരെയുള്ള ഒഴിവുകളാണ് കമ്മീഷൻ പരിഗണിച്ചത്. ഈ സഹാചര്യത്തിലാണ് ഉപതിരഞ്ഞെടുപ്പിന്റെ സാധ്യതകൾ ഇല്ലാതായത്. കോടതി നടപടികൾ നിരിക്ഷിച്ച ശേഷം് ഉപതെരഞ്ഞെടുപ്പിൽ തീരുമാനമെടുക്കാമെന്ന് തെരഞ്ഞെടുപ്പ്കമ്മീഷൻ അറിയിച്ചു. ആറ് മാസത്തിനകം നടത്തിയാൽ മതിയെന്നും കമ്മീഷൻ വ്യക്തമാക്കി.ജനവിധി എഴുതുന്ന കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് മെയ് 10-നും വോട്ടെണ്ണൽ മെയ് 13-നും നടക്കുമെന്ന് കമ്മീഷൻ അറിയിച്ചു. തിരഞ്ഞെടുപ്പ് .സംസ്ഥാനത്തെ അഞ്ച് കോടി 21 ലക്ഷം വോട്ടർമാരാണ് ഇത്തവണ ജനവിധിയെഴുതുക. 2.59 കോടി സ്ത്രീ വോട്ടർമാരും 2.62 കോടി പുരുഷ വോട്ടരമാരുമാണ്. 9,17,241 പുതിയ വോട്ടർമാരും ഇത്തവണ വോട്ട് ചെയ്യും. ഗോത്ര വിഭാഗങ്ങളെ തിരഞ്ഞെടുപ്പിൽ പങ്കാളിയാക്കാൻ പ്രത്യക പദ്ധതി രൂപീകരിക്കുന്നതായി കമ്മീഷൻ പറഞ്ഞു.
80 വയസിന് മുകളിലുള്ളവർക്കും ശാരീരിക പരിമിതിയുള്ളവർക്കും വീടുകലിൽ ഇരുന്ന് വോട്ട് ചെയ്യുവാൻ സാധിക്കും. 52,282 പോളിംഗ് ബൂത്തുകളിൽ പകുതി ബൂത്തുകളിൽ വെബ്കാസ്റ്റിംഗ് സജ്ജമാക്കുമെന്നും കമ്മീഷൻ അറിയിച്ചു.224 അംഗ കർണാടക നിയമസഭയുടെ കാലാവധി മെയ് 24-നാണ്് അവസാനിക്കുന്നത്. കർണാടക നിയമസഭയിൽ നിലവിൽ ബിജെപിക്ക് 118 എംഎൽഎമാരാണ് ഉള്ളത്. കോൺഗ്രസിന് 72 സീറ്റും ജെ.ഡി.എസിന് 32 സീറ്റുകളുമാണ് ഉള്ളത്. മെയിൽ തിരഞ്ഞെടുപ്പ് നടക്കുന്ന നിയമസഭയിലെ ആകെയുള്ള 224 സീറ്റുകളിൽ 150 സീറ്റുകളും സ്വന്തമാക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. നാല് നിയമസഭാ മണ്ഡലങ്ങളിലും ഒരു പാർലമെന്റ് മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് നടക്കും.