അരിക്കൊമ്പൻ കേസിൽ കക്ഷി ചേർന്ന കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണിയുടെ നടപടി പ്രശംസനീയം ; യൂത്ത്ഫ്രണ്ട് (എം)

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കേരളത്തിലെ വനാതിർത്തിയിലെ ജനങ്ങളുടെ നിത്യജീവിത പ്രശ്നമായിരിക്കുന്ന വന്യജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ അരിക്കൊമ്പൻ കേസിൽ ഹൈക്കോടതിയിൽ കക്ഷി ചേർന്ന കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ്.കെ.മാണിയുടെ നടപടി സ്വാഗതാനിയവും അഭിനന്ദനാർഹവുമാണെന്ന് യൂത്ത്ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറി ബിറ്റു വൃന്ദാവൻ. 1972 ലെ വന്യജീവി സംരഷണനിയമം കാലഹരണപ്പെട്ടിരിക്കുന്നു. 50 വർഷം പഴക്കമുള്ള നിയമമാണ് ഇപ്പോൾ ഇക്കാര്യത്തിൽ നിലനിൽക്കുന്നത്. മനുഷ്യർ വനങ്ങളിൽ കയറി കാടിനെയും മ്യഗങ്ങളെയും നശിപ്പിക്കാതിരിക്കാനാണ് നിലവിലെ നിയമം മുൻപ് നിർമ്മിച്ചത്. പക്ഷേ ഇപ്പോൾ സാഹചര്യങ്ങൾ മാറി. മനുഷ്യർക്ക് വനാതിർത്തി പ്രദേശങ്ങളിൽ സ്വൈര്യമായി ജീവിക്കാൻ കഴിയാത്ത അവസ്ഥ സംജാതമായിരിക്കുന്നു. കാട്ടിൽ നിന്നും വന്യമൃഗങ്ങൾ നാട്ടിലിറങ്ങി ചെയ്യുന്ന ആക്രമണങ്ങൾ പെരുകി.

മനുഷ്യജീവനും കൃഷിയിടങ്ങൾക്കും ഒരു സുരക്ഷിതത്വവുമില്ലാതെയായിരിക്കന്നു. മൃഗങ്ങളുടെ ആ ക്രമണമുണ്ടാകുമ്പോൾ പ്രതിരോധത്തിനു ശ്രമിച്ചാൽ മനുഷ്യർ ജയിലിലാകുന്നതാണ് നിലവിലെ നിയമം. ഇത് മനുഷ്യസമൂഹത്തിന് ഉപകാരപ്രദമാകും വിധം പരിഷ്കരിച്ചാലേ ജനങ്ങൾക്ക് ജീവിക്കാൻ കഴിയൂ. കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ഈ യാഥാർത്ഥ്യം മനസ്സിലാക്കണം. കാടിറങ്ങി വന്യമൃഗങ്ങൾ നാട്ടിൽ ആക്രമണം നടത്തുമ്പോൾ നടപടികൾ വൈകുന്നത് ഒഴിവാക്കണം. ആക്രമണകാരികളായ മൃഗങ്ങളെ കണ്ടാലുടൻ വെടിവക്കാനാനുള്ള ഉത്തരവുണ്ടാകണം. ഇതിനായി വനം-പരിസ്ഥിതി വകുപ്പുകൾ വനാതിർത്തിയിൽ ഉദ്യോഗസ്ഥരുണ്ടെന്ന് ഉറപ്പാക്കണം. മൃഗങ്ങളുടെ ആക്രമണങ്ങളിൽ സംഭവിക്കുന്ന നാശനഷ്ടങ്ങൾക്കുള്ള നഷ്ടപരിഹാരം വേഗത്തിൽ ദുരിതബാധിതർക്ക് ലഭ്യമാക്കാൻ നടപടി വേണം. ഇക്കാര്യങ്ങൾ പൊതുമണ്ഡലത്തിൽ സജീവ ചർച്ചയാക്കാൻ ഹൈക്കോടതിയിലെ കേസിൽ പാർട്ടി ചെയർമാൻ ജോസ് കെ.മാണി കക്ഷി ചേർന്നതോടെ കഴിഞ്ഞുവെന്നും ബിറ്റു വൃന്ദാവൻ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരാഴ്ചക്കിടെ ഇടുക്കി ഡാമിൽ 20 അടി ജലനിരപ്പ് ഉയർന്നു ; വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം

0
ഇടുക്കി: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്തമഴ ഇടുക്കി ജില്ലയിലെ പ്രധാന അണക്കെട്ടുകളിലെ...

ജെസ്നയുടെ തിരോധാന അന്വേഷണം അനന്തമായി നീട്ടാനാകില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: പത്തനംതിട്ട മുക്കൂട്ടുതറ സ്വദേശി ജെസ്ന മറിയ ജെയിംസിന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട...

ഇ.പി.എഫ്. ശമ്പളപരിധി ഉയർത്താൻ കേന്ദ്രം ; എക്സ്‌പെൻഡിച്ചർ വകുപ്പ് ഇതിന് അനുമതി നൽകി

0
ന്യൂഡൽഹി : എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിനും (ഇ.പി.എഫ്.) പെൻഷൻ സ്കീമിനും (ഇ.പി.എസ്.)...