Friday, July 4, 2025 5:26 pm

വീഴ്ച പറ്റിയിട്ടില്ല, എല്ലാത്തിനും കാരണം മഴയാണ്…; ആരോപണങ്ങളെ തള്ളി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

For full experience, Download our mobile application:
Get it on Google Play

ബെം​ഗളൂരു: കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മലയാളി യുവാവ് അർജുന് വേണ്ടി രക്ഷാപ്രവർത്തനം നടത്തുന്നതിൽ കർണാടകയ്‌ക്ക് വീഴ്ച സംഭവിച്ചുവെന്ന ആരോപണങ്ങൾക്ക് ചെവികൊടുക്കാതെ മുഖ്യമന്ത്രി സിദ്ധരാമയ്യ. നാല് ദിവസത്തോളം രക്ഷാപ്രവർത്തനത്തിൽ അലംഭാവം നടന്നതിനെക്കുറിച്ച് ഉയർന്ന വിമർശനങ്ങളെയാണ് കർണാടക മുഖ്യമന്ത്രി തള്ളിയത്. അപകടം സംഭവിച്ച ആദ്യഘട്ടത്തിൽ രക്ഷാദൗത്യം ആരംഭിക്കാൻ കാലതാമസമുണ്ടായത് കാര്യങ്ങളെ വീണ്ടും സങ്കീർണമാക്കിയിരുന്നു. എന്നാൽ കാലാവസ്ഥ മാത്രമാണ് കുറ്റക്കാരനെന്നും കർണാടകയുടെ ഭാ​ഗത്ത് നിന്ന് പിഴവുകൾ സംഭവിച്ചിട്ടില്ലെന്നും സിദ്ധരാമയ്യ വാദിച്ചു.

യാതൊരു തരത്തിലുള്ള കാലതാമസവും വരുത്തിയിട്ടില്ല. എസ്ഡിആർഎഫും, അ​ഗ്നിരക്ഷാസേനയും പൊലീസും ആദ്യഘട്ടം മുതൽ രക്ഷാദൗത്യത്തിന്റെ ഭാ​ഗമാണ്. വലിയ രീതിയിൽ മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലയാണത്. രക്ഷാദൗത്യം അതീവ ദുഷ്കരമാണ്. മഴ പെയ്തുകൊണ്ടിരിക്കുകയാണ്. ജീവൻ പണയം വച്ചാണ് സേനാം​ഗങ്ങൾ രക്ഷാദൗത്യത്തിൽ ഏർപ്പെട്ടത്. ദൗത്യം മന്ദഗതിയിലായതിന് ഒരേയൊരു കാരണം മഴയാണെന്ന് സിദ്ധരാമയ്യ അവകാശപ്പെടുകയും ചെയ്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കടം വാങ്ങിയ പണം തിരികെ നൽകിയില്ല ; ബന്ധുവിന്‍റെ വീടിന് തീയിട്ട് യുവാവ്

0
ബെംഗളൂരു: കടം വാങ്ങി വര്‍ഷങ്ങൾ കഴിഞ്ഞിട്ടും പണം തിരികെ നൽകാത്തതിനെ തുടര്‍ന്ന്...

തൊടുപുഴ അൽ അസർ ലോ കോളേജില്‍ കെ.എസ്.യുവിന് പുതിയ നേതൃത്വം

0
തൊടുപുഴ: കെ.എസ്.യു അൽ അസർ ലോ കോളേജിന്റെ യൂണിറ്റ് സമ്മേളനം തൊടുപുഴ...

ദേശീയ പാത തകര്‍ച്ച ; സംസ്ഥാന സര്‍ക്കാരിനെതിരെ എംപിമാരുടെ യോഗത്തില്‍ വിമര്‍ശനം

0
തിരുവനന്തപുരം: ദേശീയ പാതയിലെ തകര്‍ച്ചയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ എംപിമാരുടെ യോഗത്തില്‍ വിമര്‍ശനം....

സ്വകാര്യ ബസില്‍ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടര്‍ പിടിയില്‍

0
കോഴിക്കോട്: സ്വകാര്യ ബസില്‍ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടര്‍ പിടിയില്‍. ഒളിവില്‍...