കോഴിക്കോട് : കൊവിഡിന് മുമ്പ് നിപ്പ എന്ന മഹാമാരിയെ പൊരുതി ജയിച്ച ഒരു വീരകഥയുണ്ട് കേരളത്തിന് പറയാന്‍. നിപ്പ കേരളത്തില്‍ ഭീതി വിതച്ചപ്പോള്‍ മറ്റ് സംസ്ഥാനങ്ങള്‍ക്കും രാജ്യങ്ങള്‍ക്കും നിപ്പ എന്നാല്‍ എന്തെന്ന് പോലും പിടുത്തമില്ലായിരുന്നു. മാത്രമല്ല രോഗവ്യാപനത്തോട് അന്നത്തെ ആരോഗ്യവകുപ്പിന്‍റെ ശക്തമായ ഇടപെടല്‍ ഇന്നും അഭിനന്ദനമര്‍ഹിക്കുന്നു. നിപ്പ എന്ന മഹാമാരിയെ നേരിട്ട മലയാളികള്‍ക്ക് കൊവിഡെന്നാല്‍ ഭീതി പരത്തുന്ന ഒന്നായിരുന്നില്ല. കാരണം ഒരുമിച്ച് നിന്ന് ശക്തമായി പൊരുതാം എന്ന ആത്മവിശ്വാസം തന്നെയായിരുന്നു അതിന് പിന്നില്‍. നിപ്പയെക്കുറിച്ച് വലിയ ധാരണകള്‍ ഇല്ലാതിരുന്ന കാലത്ത് എങ്ങനെ രോഗത്തെ ശക്തമായ ചെറുത്ത ആരോഗ്യവിഭാഗം ഇന്നും വലിയ ആത്മവിശ്വാസത്തിലാണ്. കാരണം മുന്‍പ് നിപ്പയെ നേരിട്ട അറിവും രോഗത്തെ നേരിടാനായി ലഭിച്ച പരിശീലനവുമാണ് അവര്‍ക്കുള്ള കരുത്ത്.
കോഴിക്കോട് ജില്ലയില്‍ നിപ്പ സ്ഥിരീകരിച്ചപ്പോള്‍ എന്തുകൊണ്ട് കോഴിക്കോട് മാത്രം നിപ്പ എന്ന സംശയം മലയാളികള്‍ക്കിടയിലുണ്ടായി. കോഴിക്കോടുള്ളവര്‍ നിറയെ പഴങ്ങള്‍ കഴിക്കുന്നത് കൊണ്ട് എന്നതടക്കമുള്ള നിഗമനത്തില്‍ എത്തിയവരുമുണ്ട്. എന്നാല്‍ ഇതിന് കാരണം മറ്റൊന്നാണ്. ഏറ്റവും കൂടുതല്‍ വൈറസുണ്ടാവുക വവ്വാലുകളിലാണ്. വവ്വാല്‍ കൂടാതെ പന്നിയിലൂടെയും മനുഷ്യരിലേയ്‌ക്ക് രോഗം പകരുക എളുപ്പമാണ്. പല സംസ്ഥാനങ്ങളിലൂടെയും പന്നിയില്‍ നിന്നും വൈറസ് മനുഷ്യരിലേയ്‌ക്ക് പകര്‍ന്ന ചരിത്രമുണ്ട്. കേരളത്തില്‍ പ്രധാനമായും വവ്വാലിന്‍റെ ഉമിനീരിലൂടെയാണ് വൈറസ് പകരുന്നത്. അവ കടിച്ച പഴങ്ങളിലൂടെയാണ് രോഗം പകരുന്നത്. മറ്റ് ജില്ലകളെ അപേക്ഷിച്ച് കോഴിക്കോട് വവ്വാലുകളുടെ എണ്ണം കൂടുതലുമാണ്. മാത്രമല്ല 2018ല്‍ മിക്ക ജില്ലകളിലെയും വവ്വാലുകളുടെ സാംപിളുകള്‍ പരിശോധിച്ചിരുന്നു. അതില്‍ നിപ്പയ്‌ക്ക് കാരണമാകുന്ന വൈറസ് കണ്ടെത്തിയത് കോഴിക്കോട് നിന്നുള്ള വവ്വാലുകളുടെ സാംപികളുകളിലായിരുന്നു.
മനുഷ്യരുമായി വളരെ അപൂര്‍വം മാത്രം ഇടപഴകുന്ന ജീവിയാണ് വവ്വാലെങ്കിലും രോഗം അതിവേഗം തന്നെ പടര്‍ന്നുപിടിക്കുകയാണ്. പഴങ്ങള്‍ എവിടെയുണ്ടെങ്കിലും വവ്വാലുകള്‍ അവിടെ എത്തുന്നു. ഇവയുടെ ഉമിനീര്‍ മാത്രമല്ല, പഴങ്ങള്‍ ഭക്ഷിച്ച ശേഷം അവ അതില്‍ മൂത്രമൊഴിക്കുന്നു. അതുകൊണ്ടുതന്നെ പഴങ്ങള്‍ കഴിക്കുമ്പോള്‍ ജാഗ്ര പുലര്‍ത്തേണ്ടതുണ്ട്. പ്രത്യേകിച്ച് വഴിയില്‍ നിന്ന് ലഭിക്കുന്ന പഴങ്ങള്‍ കഴിക്കാന്‍ പാടുള്ളതല്ല. വീട്ടുവളപ്പിലെ പഴച്ചെടികളില്‍ വവ്വാല്‍ വരുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ ആ പഴങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്. മെയ് മുതല്‍ ഡിസംബര്‍ വരെയുള്ള ഏഴ് മാസമാണ് പ്രത്യേക ജാഗ്രത പുലര്‍ത്തേണ്ടത്. കാരണം നിരവധി പഴ വര്‍ഗങ്ങള്‍ ഉണ്ടാകുന്നത് ഈ സമയത്താണ്. മാസ്‌ക് ധരിച്ചും സാനിറ്റൈസര്‍ പോലുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചും നിപ്പയെ ചെറുക്കാം. രോഗത്തെ പ്രതിരോധിക്കാനുള്ള കേരളത്തിന്‍റെ ആത്മവിശ്വാസവും മാര്‍ഗങ്ങളും ലോകത്തിന് മുമ്പില്‍ ഒരിക്കല്‍ കൂടി മാതൃകയാകട്ടെ.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































