തിരുവനന്തപുരം: സംസ്ഥാനത്ത് അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. സംസ്ഥാനത്ത് ക്ഷേമപെൻഷൻ ഒരു മാസത്തെ കൊടുത്തു തുടങ്ങി. നെല്ലുസംഭരണം 200 കോടി കൊടുത്തു. ജനകീയ ഹോട്ടലുകൾക്കും ആശാവർക്കർമാർക്കും ധനസഹായം കൊടുത്തു. അപേക്ഷയിൽ കുത്തും കോമയും ഇല്ലെന്ന് പറഞ്ഞ് വരെ കേരളത്തിന് അർഹമായ പണം കേന്ദ്രം തടയുകയാണെന്നും മന്ത്രി പറഞ്ഞു. അങ്കണവാടി ജിവനക്കാരിൽ പത്ത് വർഷം പൂർത്തിയാക്കിയവർക്ക് ആയിരം രൂപ കൂട്ടും. പത്ത് വർഷത്തിന് താഴെയുള്ളവർക്ക് 500 രൂപയും ആശാ വർക്കർമാർക്കും 1000,രൂപയും കൂട്ടും. ഒരു ലക്ഷത്തോളം പേർക്ക് ആനുകൂല്യം നൽകും. കേന്ദ്ര സർക്കാർ നടപടിക്കെതിരെ നിവേദനം നൽകാമെന്ന് എംപിമാർ സമ്മതിച്ചെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി വസ്തുതയാണെന്നും എന്നാല്‍ഇ തിനിടയിലും കേരളം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ സംസ്ഥാനങ്ങളെ കേന്ദ്രം സാമ്പത്തികമായി ഞെരുക്കുകയാണെന്നും മന്ത്രി നേരത്തെ പ്രതികരിച്ചിരുന്നു. കേന്ദ്രം സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുകയാണ്. കേരളത്തെ ശ്വാസമുട്ടിക്കുന്ന ഈ കേന്ദ്ര നടപടിക്കിടെയും ഏറ്റവും വലിയ ചിലവ് നേരിടേണ്ടിവരുമ്പോഴും അതെല്ലാം കൊടുത്തുതീര്‍ത്താണ് സര്‍ക്കാര്‍ നില്‍ക്കുന്നത്. കേന്ദ്രത്തിന്‍റെ ഈ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് ഒന്നും പറയുന്നില്ല. നികുതി പിരിവ് വര്‍ധിച്ചത് കഴിഞ്ഞ രണ്ടുവര്‍ഷമാണ്. നികുതി വെട്ടിപ്പ് നടക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്നറിയില്ല. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു പ്രതിപക്ഷ നേതാവ് തെറ്റിധരിപ്പിക്കുകയാണ്. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ടെന്നും മനസ്സിലാകുന്നുണ്ടെന്നും കെഎന്‍ ബാലഗോപാല്‍ പറഞ്ഞിരുന്നു. സാമ്പത്തിക ഞെരുക്കത്തിനിടയിലും സർക്കാരിന് ധൂർത്താണെന്ന പ്രതിപക്ഷ നേതാവിൻ്റെ ആരോപണത്തോടാണ് മന്ത്രിയുടെ പ്രതികരണമുണ്ടായത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.