എടത്വ: വടക്കുനാഥന്റെ മണ്ണിൽ മരത്തണലിൽ അവർ ഒന്നിച്ചു കൂടി ; ലോകത്തിന് വലിയ ഒരു സന്ദേശം നല്കാൻ. സമൂഹത്തിന്റെ വൃത്യസ്ത മേഖലകളിൽ നിന്നും മൊട്ടകൾ സംഗമിച്ചു. ആത്മ വിശ്വാസത്തിന് ഒട്ടും കുറവ് വരുത്താത്.മുടി ഇല്ലാത്ത കാരണത്താൻ മാനസിക പിരിമുറുക്കം നേരിടുന്നവരുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തില്‍ അവർക്കിടയിൽ ആത്മ വിശ്വാസം പകരുക എന്ന ലക്ഷ്യമാണ് ഇതിന്റെ പിന്നിൽ. ആദ്യ സംഗമം തേക്കിന്‍കാട് മൈതാനത്ത് നടന്നു. മുമ്പ് വിഗ് വെച്ചവർ തലമുടി മുണ്ഡനം ചെയ്തപ്പോൾ ലഭിച്ച സന്തോഷം പങ്കു വെച്ചു.മാത്രമല്ല കോവിഡ് കാലത്തെ ബുദ്ധിമുട്ടുകളുടെ പഞ്ചാത്തലത്തിൽ മുണ്ഡനം ചെയ്തവരുടെ അനുഭവങ്ങൾ പങ്കു വെച്ചപ്പോൾ വേനൽക്കാലത്ത് ആശ്വാസത്തോടെ കഴിയുന്നതിന്റെ സുഖവും പങ്കു വെച്ചപ്പോൾ കാണികൾക്ക് കൗതുകം.
ആദ്യ സംഗമത്തിൽ 25 പേർ പങ്കെടുത്തു.സമൂഹ, പത്ര, ദൃശ്യ മാധ്യമങ്ങളിൽ വാർത്ത ആയതോടെ ആഗോള തലത്തിൽ മൊട്ടകളുടെ സംഘടന ഉണ്ടാക്കാനാണ് ഇവർ ലക്ഷ്യമിടുന്നത്.’മൊട്ട ഗ്ലോബൽ’ എന്ന വാട്ട്സാപ്പ് കൂട്ടായ്മയിൽ ഇതിനോടകം നൂറിലധികം പേർ അംഗങ്ങളായതായി സജീഷ് കുട്ടനെല്ലൂർ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1