പോലീസ് കേസുകളിൽപെടുന്ന വാഹനങ്ങളിടാൻ കോന്നിയിൽ സ്ഥലമില്ല

For full experience, Download our mobile application:
Get it on Google Play

കോന്നി : പോലീസ് കേസുകളിൽപെടുന്ന വാഹനങ്ങളിടാൻ കോന്നിയിൽ സ്ഥലമില്ല. തിരക്കേറിയ റോഡുവശത്ത് തൊണ്ടിമുതൽ സൂക്ഷിക്കുന്നതുകാരണം ഗതാഗത തടസ്സം ഉണ്ടാകുന്നു. കോന്നി കവലയിൽനിന്ന് സഞ്ചായത്ത് കടവിലേക്കുള്ള റോഡിൽ പോലീസ് സ്റ്റേഷന് എതിർവശത്തായി വാഹനങ്ങൾ കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഒന്നരവർഷം മുമ്പ്‌ ഇളകൊള്ളൂരിൽ അപകടത്തിൽപ്പെട്ട വാഹനവും ഇതിലുൾപ്പെടും. കൃഷിഭവന്റെ മുൻപിലാണ് വാഹനങ്ങൾ ഇട്ടിരിക്കുന്നത്. കോന്നി മുരിംഗമംഗലം റോഡിലെ പൊതുമരാമത്ത് വകുപ്പ് ഓഫീസിന് എതിർവശവും പോലീസ് പിടിച്ചെടുക്കുന്ന വാഹനങ്ങൾ നിർത്തിയിട്ടിരിക്കുകയാണ്. തണ്ണിത്തോട്, ഐരവൺ, മെഡിക്കൽ കോളേജ് പ്രദേശങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ ഇതുവഴിയാണ് പോകുന്നത്. മുമ്പ്‌ പോലീസ് പിടിച്ചെടുക്കുന്ന വാഹനങ്ങൾ പത്തനംതിട്ടയിലെ യാർഡിലേക്ക് മാറ്റുന്ന രീതിയുണ്ടായിരുന്നു. പോലീസിന് പ്രത്യേക സ്ഥലം കണ്ടെത്തി തൊണ്ടിവാഹനങ്ങൾ സൂക്ഷിക്കാനുള്ള സംവിധാനം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : സിഎംആർഎല്ലും വീണയും തമ്മിലുള്ളത് നിയമപരമായ പണമിടപാട് : മുഹമ്മദ് റിയാസ്

0
കോഴിക്കോട്: മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിൽ പ്രതികരിച്ച് മുഹമ്മദ് റിയാസ് എംഎൽഎ....

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി ; ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട് ഇന്ത്യൻ ഗുസ്തി...

0
ന്യൂഡൽഹി : ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടിയായി ഗുസ്തി താരത്തിന്...

മൈക്രോ ഫിനാൻസ് കേസ്: അഡീഷണൽ ചീഫ് സെക്രട്ടറി ഹാജരായില്ല ; അതൃപ്തി പ്രകടമാക്കി ഹൈക്കോടതി

0
കൊച്ചി: മൈക്രോ ഫിനാൻസ് കേസിൽ അഡീഷണൽ ചീഫ് സെക്രട്ടറി ഹാജരാകാത്തതിൽ അതൃപ്തി...

അട്ടപ്പാടി ഭൂമിതട്ടിപ്പ് : കോൺഗ്രസിന് തിരിച്ചടിയായി ആദിവാസി കുടുംബങ്ങളുടെ കൂട്ടരാജി

0
പാലക്കാട്: അട്ടപ്പാടിയിൽ കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട ആദിവാസി ഭൂമിതട്ടിപ്പിൽ പാർട്ടിക്ക്...