ഡൽഹി: ഇന്ത്യൻ ജനസംഖ്യ 144.17 കോടിയിലെത്തിയെന്ന് കണക്കാക്കുന്നതായി യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് (യുഎൻഎഫ്പിഎ) റിപ്പോർട്ട്. 142.5 കോടിയുമായി ചൈനയാണ് തൊട്ടുപിറകിൽ ഉള്ളത്. 77 വർഷത്തിനകം ഇന്ത്യയിലെ ജനസംഖ്യ ഇരട്ടിയാകുമെന്നും റിപ്പോർട്ട് പറയുന്നു. ഇന്ത്യൻ ജനസംഖ്യയുടെ 24 ശതമാനം 0-14 പ്രായപരിധിയിലുള്ളവരാണ്. 10-24 പ്രായപരിധിയിലുള്ളവർ 26 ശതമാനവും 15-64 പ്രായപരിധിയിലുള്ളവർ 68 ശതമാനവുമുണ്ട്. ഏഴ് ശതമാനം പേർ 65 വയസിന് മുകളിലുള്ളവരാണ്. പുരുഷന്മാരുടെ ആയുർദൈർഘ്യം 71 വയസും സ്ത്രീകളുടേത് 74 വയസുമാണ്. 2011ൽ നടന്ന സെൻസസ് പ്രകാരം 121 കോടിയായിരുന്നു രാജ്യത്തെ ജനസംഖ്യ. ഇപ്പോൾ റിപ്പോര്ട്ട് അനുസരിച്ച് ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രാജ്യം ഇന്ത്യയാണ്. 144.17 കോടിയാണ് ഇന്ത്യയിലെ ജനസംഖ്യ. ചൈനയില് 142.5 കോടി ജനങ്ങളാണുള്ളത്. 77 വര്ഷം കൊണ്ട് ഇന്ത്യന് ജനസംഖ്യ ഇരട്ടിയാവുമെന്ന് റിപ്പോര്ട്ട് പറയുന്നു. ഇന്ത്യയില് 2011ല് നടത്തിയ സെന്സസ് പ്രകാരം 121 കോടിയായിരുന്നു ജനസംഖ്യ.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില് ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്ലൈന് മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല് ആപ്പ് (Android) ഇപ്പോള് പ്ലേ സ്റ്റോറില് ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ് ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്ത്തകള് ക്ഷണനേരം കൊണ്ട് ലോഡാകുവാന് ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്ത്താ ആപ്പുകളില് നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്ത്തകള് തങ്ങള്ക്കു വേണമെന്ന് ഓരോ വായനക്കാര്ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്ത്തകള് മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല് മീഡിയാകളിലേക്ക് വാര്ത്തകള് അതിവേഗം ഷെയര് ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള് ഉണ്ടാകില്ല. ഇന്റര്നെറ്റിന്റെ പോരായ്മകള് ആപ്പിന്റെ പ്രവര്ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്ത്തകള് ലഭിക്കുന്നത്.