പത്തനംതിട്ട : കഴിഞ്ഞ രണ്ട് മാസമായി നഗരസഭ പ്രദേശത്ത് നേരിടുന്ന ഗുരുതരമായ ജലക്ഷാമം പരിഹരിക്കുന്നതിൽ ഭരണക്കാർ പരാജയപ്പെട്ടെന്ന് ആരോപിച്ച് നഗരസഭയിലെ യു ഡി എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ സെൻട്രൽ ജംഗ്ഷനിൽ റ്റി കെ റോഡ് ഉപരോധിച്ചു. കലങ്ങളും കുടവുമായി നഗരത്തിൽ പ്രകടനം നടത്തിയ ശേഷം സെൻട്രൽ ജംഗ്ഷനിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. ഗതാഗതതടസം ഉണ്ടായി എന്നാരോപിച്ച് ജനപ്രതിനിധികളടക്കമുള്ളവരെ പോലീസ് ബലമായി പിടിച്ചു വലിച്ച് അറസ്റ്റ് ചെയ്തു. ഇത് ഉന്തും തള്ളുമായി മാറി. കൂടുതൽ പോലീസ് എത്തി എല്ലാവരെയും അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ കൊണ്ടുപോയി. കേസെടുത്ത് ജാമ്യത്തിൽ വിട്ടു.
സമര പരിപാടിക്ക് യു ഡി എഫ് പാർലമെൻ്ററി പാർട്ടി ലീഡർ കെ ജാസിം കുട്ടി അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ അഡ്വ റോഷൻ നായർ, എം സി ഷെറീഫ്, സിന്ധു അനിൽ, റോസ്ലിൻ സന്തോഷ്, സി കെ അർജുനൻ, ആനി സജി, അംബിക വേണു, മേഴ്സി വർഗീസ്, അഖിൽ അഴൂർ, ആൻസി തോമസ് , നേതാക്കളായ അഡ്വ അനിൽ തോമസ്, റനീസ് മുഹമ്മദ്, അബ്ദുൾ കലാം ആസാദ്, സജി കെ സൈമൺ, അൻസർ മുഹമ്മദ് , അജിത് മണ്ണിൽ, അഷറഫ് അപ്പാക്കുട്ടി, ഏബൽ മാത്യു, ബിബിൻ ബേബി, അശോക് കുമാർ സി കെ,സജിനി മോഹൻ, സജു ജോർജ്, വിഷ്ണു വലംചുഴി, മുഹമ്മദ് റാഫി,നജിം രാജൻ, അരവിന്ദ് സി ഗോപാർ, അഖിൽ സന്തോഷ് എന്നിവർ പ്രസംഗിച്ചു.