ഭയപ്പെടേണ്ട സാഹചര്യമില്ല, സ്ഥിതി നിയന്ത്രണവിധേയം ; ആലപ്പുഴ ജില്ലയിലെ കടലാക്രമണത്തില്‍ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ജില്ലയിലെ ചേര്‍ത്തല, അമ്പലപ്പുഴ, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ തീരദേശ മേഖലകളില്‍ കടല്‍ കയറ്റമുണ്ടായ സാഹചര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ല കളക്ടര്‍ അലക്സ് വര്‍ഗീസ് നിര്‍ദേശം നല്‍കി. റവന്യൂ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ നിലവിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്നും ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും കളക്ടര്‍ അറിയിച്ചു. ചേര്‍ത്തല താലൂക്കിനു കീഴലുള്ള പള്ളിത്തോട് അര്‍ത്തുങ്കല്‍, കടക്കരപ്പള്ളി വാര്‍ഡ്-1, തുറവൂര്‍, കുത്തിയതോട് തീരദേശ വില്ലേജുകളുടെ പരിധിയില്‍ ചെറിയതോതില്‍ കടല്‍ കയറിയിട്ടുണ്ട്.

അമ്പലപ്പുഴ താലൂക്കിലെ പുറക്കാട്, ആലപ്പുഴ വെസ്റ്റ് വില്ലേജ്, അമ്പലപ്പുഴ വടക്ക് വില്ലേജിലെ വളഞ്ഞവഴി എന്നീ പ്രദേശങ്ങളിലും ചെറിയതോതില്‍ കടല്‍ കയറി. പുറക്കാട് വില്ലേജില്‍ പുറക്കാട് ജംഗ്ഷന്‍ മുതല്‍ പൂന്തല ജംഗ്ഷന്‍ വടക്ക് വരെ അധികമായി കടല്‍ കയറിട്ടുണ്ട്. പുന്തല ക്ഷേത്രത്തിന് പടിഞ്ഞാറ് വശം മൂന്ന് വീടുകളില്‍ വെള്ളം കയറി ഭാഗീകമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. അമ്പലപ്പുഴ നോര്‍ത്ത് വില്ലേജില്‍ കടല്‍ കയറ്റത്തില്‍ 11 വീടുകളില്‍ വെള്ളം കയറി. പള്ളിത്തോട് വില്ലേജില്‍ 15 വീടുകളില്‍ വെള്ളം കയറി. ആളുകളെ മാറ്റി പാര്‍പ്പിക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും വെള്ളം ഇറങ്ങിതുടങ്ങിയതായും അധികൃതര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പറവൂരിൽ സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് 13കാരിക്ക് ദാരുണാന്ത്യം

0
പറവൂർ: സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഇസ്തിരി പെട്ടിയിൽ നിന്ന് ഷോക്കേറ്റ് എട്ടാം...

കടയിൽ നിന്ന് ചായ കുടിച്ച് മടങ്ങിയ വയോധികൻ ട്രെയിൻ തട്ടി മരിച്ചു

0
അരൂർ: തീരദേശ റെയിൽപ്പാതയിൽ പാളം മുറിച്ച് കടക്കവേ തീവണ്ടി തട്ടി ഗൃഹനാഥൻ...

അർജുൻ ആയങ്കിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

0
കൊച്ചി : പോലീസിനെയും ആഭ്യന്തരമന്ത്രിയേയും വെല്ലുവിളിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിട്ട കേസിൽ അറസ്റ്റിലായ...

17 കാരന്‍ ശിവസൂര്യയുടെ തിരോധനം ; അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു

0
കണ്ണൂര്‍: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധനം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു. തലശ്ശേരി...