ന്യൂഡൽഹി : അദാനി വിഷയത്തിൽ പാർലമെന്റിൽ ഇന്നും ബഹളം. അദാനി വിഷയത്തിൽ സംയുക്ത പാർലമെൻ്ററി സമിതിയുടെ അന്വേഷണം ആവശ്യപ്പെട്ടുള്ള കോൺഗ്രസിൻ്റെ അടിയന്തിര പ്രമേയത്തിന് അവതരണ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ചർച്ച സാധ്യമാക്കാതെ പാർലമെൻ്റിൻ്റെ പ്രവർത്തനം സുഗമമാകില്ലെന്നും പ്രതിഷേധക്കാർ മുദ്രാവാക്യം മുഴക്കി. രാജ്യസഭയിലും ആദാനി അനുവദിച്ച അടിയന്തരപ്രമേയത്തിന് അവതരാണുനുമതി നിഷേധിക്കപ്പെട്ടു. ഇതോടെയാണ് രാജ്യസഭയിൽ പ്രതിപക്ഷ പ്രതിഷേധം ആരംഭിച്ചത്. ഇതേ തുടർന്ന് രാജ്യസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു. സഭാ നടപടികൾ തടസ്സപ്പെട്ടതിന് പിന്നാലെ പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി രാജ്യസഭാ ചെയർമാൻ രംഗത്തെത്തി. റൂൾ 267 പ്രതിപക്ഷം ദുരുപയോഗിക്കുന്നതായാണ് രാജ്യസഭാ ചെയർമാൻ്റെ ആരോപണം. ചോദ്യോത്തര വേളയടക്കം തടസ്സപ്പെടുത്താൻ റൂൾ 267 ദുരുപയോഗിക്കുന്നുവെന്നും രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻകർ കുറ്റപ്പെടുത്തി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1