ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് കടന്നുപോകാൻ നിശ്ചയിച്ചിരുന്ന വഴിയിൽ വൻ സുരക്ഷാവീഴ്ച

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: ബെംഗളൂരുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹത്തിന് കടന്നുപോകാൻ നിശ്ചയിച്ചിരുന്ന വഴിയിൽ വൻ സുരക്ഷാവീഴ്ച. പാതയുടെ സമീപത്തുനിന്ന് സ്‌ഫോടകവസ്തുവായ ജെലാറ്റിൻ സ്റ്റിക്കുകൾ കണ്ടെടുത്തു. കഗ്ഗാലിപുരയിലെ താത്തഗുനിക്ക് സമീപത്തുനിന്നാണ് ഇവ കണ്ടെടുത്തത്. ആർട്ട് ഓഫ് ലിവിങ്ങിന്റെ 45-ാം വാർഷികാഘോഷത്തിലും സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കറിന്റെ 70-ാം പിറന്നാളാഘോഷത്തിലും പങ്കെടുക്കാനാണ് മോദി ബെംഗളൂരുവിലെത്തുന്നത്. ആർട്ട് ഓഫ് ലിവിങ്ങിന്റെ പരിപാടി നടക്കുന്ന കേന്ദ്രത്തിലേക്കുള്ള വഴിക്ക് സമീപത്തുനിന്നാണ് സ്‌ഫോടകവസ്തുക്കൾ കണ്ടെടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തെന്നും ചോദ്യംചെയ്യൽ പുരോഗമിക്കുകയാണെന്നുമാണ് വിവരം. കോരമംഗലയ്ക്കു സമീപത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. എച്ച്എഎല്ലിന്റെയും ആർട്ട് ഓഫ് ലിവിങ് സെന്ററിന്റെയും പരിസരത്ത് സ്‌ഫോടനം നടക്കുമെന്ന് ഇയാൾ രാവിലെ പ്രദേശത്തെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചറിയിച്ചിരുന്നു. പിന്നാലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ഇയാളുടെ സന്ദേശത്തിന് പിന്നാലെ പോലീസ് രണ്ടിടത്തും പരിശോധന നടത്തിയിരുന്നു. എച്ച്എഎലിന്റെ പരിസരത്തുനിന്ന് സംശയകരമായ യാതൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ ആർട്ട് ഓഫ് ലിവിങ് സെന്ററിന് സമീപത്ത് നടത്തിയ പരിശോധനയിൽ സ്‌ഫോടകവസ്തുക്കൾ കണ്ടെത്തുകയായിരുന്നു. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്ന വഴിയ്ക്കരികിലെ കോമ്പൗണ്ട് വാളിനോട് ചേർന്നാണ് ജെലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വായ്പാ തിരിച്ചടവ് മുടങ്ങിയതിന് യുവതിയെ വിവസ്ത്രയാക്കി മർദിച്ചു ; രണ്ട് സ്ത്രീകളടക്കം നാലുപേർ പിടിയിൽ

0
ബെം​ഗളൂരു: വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ യുവതിയെ വിവസ്ത്രയാക്കി മർദിച്ചതായും ഇത്...

ഭരദ്വാജ് എന്റെ പേര് ദുരുപയോഗംചെയ്തു, നിയമനടപടിയുമായി മുന്നോട്ട് പോകും ; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ

0
ന്യൂഡൽഹി : വിദ്യാർത്ഥി സംഘടനയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയുടെ...

കൊല്ലം പരവൂരിൽ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു ; അന്വേഷണം തുടരുന്നു

0
ചാത്തന്നൂർ: കൊല്ലം പരവൂരിൽ കുറ്റിക്കാട്ടിലാണ് അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ...

കുടിവെള്ള വിതരണത്തെച്ചൊല്ലിയുള്ള തർക്കം : പഞ്ചായത്ത് പ്രസിഡന്റിനെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു

0
തിരുനെൽവേലി: തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിൽ കുടിവെള്ള വിതരണം തടസ്സപ്പെട്ടതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ പഞ്ചായത്ത്...