ദില്ലി : കൂടിക്കാഴ്ചയ്ക്കുള്ള ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറുടെ ക്ഷണം വീണ്ടും നിരസിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഡൽഹിക്ക് പുറത്തായതുകൊണ്ട് കൂടിക്കാഴ്ചയ്‌ക്കെത്താൻ കഴിയില്ലെന്നാണ് ഖാർഗെ അറിയിച്ചത്. സഭയുടെ സംരക്ഷകനാണ് ചെയർമാൻ. പാർലമെന്ററി അവകാശങ്ങൾ സംരക്ഷിക്കാൻ അദ്ദേഹം ബാധ്യസ്ഥനാണ്. പ്രതിപക്ഷത്തോട് കൂടിയാലോചിക്കാതെ ബില്ലുകൾ പാസാക്കിയത് ഏറെ വേദനിപ്പിച്ചെന്നും ഖാർഗെ കത്തിൽ ചൂണ്ടിക്കാട്ടുന്നു. സ്പീക്കർ സഭയുടെ സംരക്ഷകനാണ്. സഭയുടെ അന്തസ്സ് നിലനിർത്തുന്നതിനും പാർലമെന്ററി പ്രത്യേകാവകാശങ്ങൾ സംരക്ഷിക്കുന്നതിനും ജനങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിലും സ്പീക്കർ മുൻഗണന കൊടുക്കണമെന്ന് ഖാർഗെ കത്തിൽ പറഞ്ഞു.
സഭ തടസ്സപ്പെടുത്തിയത് ആസൂത്രിതവും തന്ത്രപരവുമാണെന്നായിരുന്നു പ്രതിപക്ഷത്തെ കുറ്റപ്പെടുത്തിയുള്ള ഉപരാഷ്ട്രപതിയുടെ വിമർശനം. ഈ സഭാ കാലയളവിൽ സഭ തടസപ്പെടുത്തിയതിൽ മുഖ്യപ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന്റെ ആസൂത്രിത പങ്ക് ചൂണ്ടിക്കാട്ടി അപമാനിക്കാൻ താനില്ലെന്നും ചർച്ചയ്ക്ക് തയ്യാറാണെന്നും ധൻഖർ പറഞ്ഞു. തുടർന്നാണ് ഡിസംബർ 25ന് കൂടിക്കാഴ്ച നടത്താമെന്ന് കാട്ടി ധൻകർ ഖാർഗെയെ ക്ഷണിച്ചത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.