Thursday, April 24, 2025 3:42 pm

ക്രിയാത്മകമായ ചര്‍ച്ചകളാണ് നടന്നത്, കെ മുരളീധരനെതിരെ വിമർശനം ഉണ്ടായിട്ടില്ല : കെ.സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഏതെങ്കിലും ഒരു നേതാവിനെ വ്യക്തിപരമായി വിമര്‍ശിക്കുന്ന തരത്തിലുള്ള ഒരു പരാമര്‍ശവും കെപിസിസി ക്യാമ്പിലുണ്ടായിട്ടില്ലെന്നും പ്രസിഡന്റ് കെ.സുധാകരന്‍ എംപി. പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്കും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കും സംഘടനയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ള ക്രിയാത്മകമായ ചര്‍ച്ചകളും നിര്‍ദ്ദേശങ്ങളുമാണ് വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ കെപിസിസി ക്യാമ്പ് എക്സിക്യൂട്ടീവില്‍ പങ്കെടുത്ത ഓരോ പ്രതിനിധിയും പങ്കുവെച്ചത്.

എന്നാല്‍ ക്യാമ്പില്‍ കെ.മുരളീധരനെ ചിലര്‍ വിമര്‍ശിച്ചതായി ചില മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ വാര്‍ത്ത പൂര്‍ണ്ണമായും അടിസ്ഥാനരഹിതവും ശുദ്ധ അസംബന്ധവുമാണ്. കേരളത്തിലെ കോണ്‍ഗ്രസിന് പുതിയ ഉണര്‍വ്വും ദിശാബോധവും നല്‍കുന്ന ചര്‍ച്ചകളാണ് കെപിസിസി ക്യാമ്പ് എക്സിക്യൂട്ടീവ് നടന്നത്. കോണ്‍ഗ്രസിന്റെ ചരിത്രത്തിലാദ്യമാണ് സംഘടനാചര്‍ച്ചകള്‍ പുറത്തുവരാതെ നടത്തിയ ഈ സമ്മേളനം. ഒരുതരത്തിലുള്ള അഭിപ്രായ വ്യത്യാസവും ഉണ്ടായിട്ടില്ല. ഇതിന് കടകവിരുദ്ധമായ വാര്‍ത്ത എവിടെന്നാണ് ലഭിച്ചത് എന്നത് മാധ്യമങ്ങള്‍ വ്യക്തമാക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

സത്യത്തിന്റെ കണികപോലുമില്ലാത്ത ഈ വാര്‍ത്ത പ്രവര്‍ത്തകരെയും പൊതുജനങ്ങളെയും തെറ്റിധരിപ്പിക്കുന്നത് മാത്രമാണ്. നല്ലരീതിയില്‍ നടന്ന കെപിസിസി ക്യാമ്പ് എക്സിക്യൂട്ടിവിന്റെ മഹത്വവും പ്രസക്തിയും തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമായാണ് ഈ വാര്‍ത്തയെ കെപിസിസി കാണുന്നത്. ഈ വാര്‍ത്തകളുടെ ഉറവിടം പരിശോധിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാകണം. മാധ്യമപ്രവര്‍ത്തനത്തിന്റെ വിശ്വാസ്യത തകര്‍ക്കപ്പെടുന്നതും ചോദ്യം ചെയ്യപ്പെടുന്നതുമാണ് ഇത്തരത്തിലുള്ള വസ്തുതാവിരുദ്ധമായ വാര്‍ത്തകള്‍. തെറ്റുതിരുത്താന്‍ ഈ മാധ്യമങ്ങള്‍ തയ്യാറാകണമെന്ന് കെ.സുധാകരന്‍ ആവശ്യപ്പെട്ടു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സ്വന്തം മകളെ പീഡിപ്പിച്ച കേസിൽ പിതാവിനെ 17 വർഷം കഠിന തടവിന് വിധിച്ച് കോടതി

0
ഇടുക്കി: സ്വന്തം മകളെ പീഡിപ്പിച്ച കേസിൽ പിതാവിനെ 17 വർഷം കഠിന...

സാമൂഹ്യ, ക്ഷേമ പെൻഷനുകളുടെ കുടിശികയിൽ ഒരു ഗഡുകൂടി അനുവദിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു

0
തിരുവനന്തപുരം: സാമൂഹ്യ, ക്ഷേമ പെൻഷനുകളുടെ കുടിശികയിൽ ഒരു ഗഡുകൂടി അനുവദിക്കാൻ സംസ്ഥാന...

വെള്ളറടയിൽ മൂന്ന് വയസുകാരി കിണറിൽ വീണ് മരിച്ചു

0
തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറടയിൽ മൂന്ന് വയസുകാരി കിണറിൽ വീണ് മരിച്ചു. വെള്ളറട സ്വദേശി...

ക്രിമിയ റഷ്യയുടെ ഭാഗമെന്ന് യുഎസ് ; ട്രംപും സെലന്‍സ്‌കിയും തമ്മില്‍ വീണ്ടും വാക്പോര്

0
വാഷിങ്ടണ്‍: ക്രിമിയയെ റഷ്യക്ക് വിട്ടുകൊടുക്കുന്നതില്‍ നിന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി...