പുതുപ്പള്ളിയില്‍ ശക്തമായ മത്സരം നടക്കും ; ജെയ്ക് സി തോമസ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പുതുപ്പള്ളിയില്‍ ശക്തമായ മത്സരം നടക്കുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ്. 2016ലെ ഭൂരിപക്ഷം 2021ൽ കുറക്കാനായത് ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ജെയ്ക് പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിലെ എൽഡിഎഫ് മുന്നേറ്റം ഉപതിരഞ്ഞെടുപ്പിൽ ഗുണകരമാകുമെന്നും സഹതാപമല്ല രാഷ്ട്രീയമാണ് ഉയർന്നു വരേണ്ടതെന്നും ജെയ്ക് മാധ്യമങ്ങളോട് പറഞ്ഞു. ജീവൽ പ്രശ്നങ്ങളാണ് ചർച്ച ചെയ്യേണ്ടത്. വികസന വിഷയങ്ങളാണ് എൽഡിഎഫ് അജണ്ട. വികസനം സംബന്ധിച്ച ചർച്ചയ്ക്ക് യുഡിഎഫ് തയാറുണ്ടോയെന്നും ജെയ്ക് വെല്ലുവിളിച്ചു. അതേസമയം വൈകാരികമായല്ല തിരഞ്ഞെടുപ്പിനെ നേരിടാൻ ഉദ്ദേശിക്കുന്നതെന്ന് സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷം സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. വിഡി സതീശൻ പറഞ്ഞതുപോലെ തിരഞ്ഞെടുപ്പ് സർക്കാരിനെതിരായ വിധിയെഴുത്തല്ല മറിച്ച് വിചാരണ ചെയ്യപ്പെടാൻ പോകുന്നത് പ്രതിപക്ഷത്തെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ അധിക്ഷേപത്തിന് പാർട്ടി ഉദ്ദേശിക്കുന്നില്ല. ഉമ്മൻ ചാണ്ടിയെ കുറിച്ചോ അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ചോ ഏതെങ്കിലും തരത്തിലുള്ള അധിക്ഷേപമല്ല ഈ തിരഞ്ഞെടുപ്പിലെ പ്രധാന രാഷ്ട്രീയം. ഈ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയം ബിജെപിയും യുഡിഎഫും ഒരു ഭാഗത്തും ഇടതുപക്ഷം മറുഭാഗത്തും നിന്നുള്ള രാഷ്ട്രീയ പോരാട്ടമാണ്. അല്ലാതെ വ്യക്തിപരമായ പ്രശ്നങ്ങളിലേക്ക് എൽഡിഎഫ് പോകുന്നില്ലെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ക്ഷേത്രത്തിൽ പൂവേതെന്ന് തീരുമാനിക്കുന്നതും കോടതി, ഭക്തർക്ക് റോളില്ല ; കോടതിക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി...

0
തൃശൂർ: കോടതിക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി കെ മുരളീധരൻ രം​ഗത്ത്. എല്ലാത്തിനും കോടതിയുടെ...

മന്ത്രി കെ എ തുളസിയുടെ ഡ്രൈവർ നിയമനം ; ഡിവൈഎഫ്ഐ പ്രവർത്തകനെ നിയമിച്ചതില്‍ പരാതി...

0
പാലക്കാട്: മന്ത്രി കെ എ തുളസിയുടെ ഡ്രൈവർ നിയമനത്തില്‍ പരാതി നൽകി യൂത്ത്...

ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി കുഴിച്ചുമൂടി ; അറസ്റ്റ്

0
ഭോപ്പാൽ: മധ്യപ്രദേശിലെ സത്ന ജില്ലയിൽ ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി...

ജി സുധാകരന് താക്കീതുമായി സിപിഎം ; സമീപനം മാറ്റിയില്ലെങ്കിൽ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന് ജില്ലാ സെക്രട്ടറിയുടെ...

0
ആലപ്പുഴ: അമ്പലപ്പുഴ എംഎൽഎ ജി സുധാകരന് താക്കീതുമായി സിപിഎം. പൊതുവേദികളിലെ അധിക്ഷേപം അവസാനിപ്പിക്കണമെന്നാണ്...