സ്മാർട്ട്ഫോണുകൾ ഇന്ന് പല വലിപ്പത്തിലും വിലയിലും ലഭ്യമാണ്. കൈയ്യിൽ ഒതുങ്ങുന്ന സ്മാർട്ട്ഫോൺ ആയിരിക്കണം വാങ്ങേണ്ടത് എന്ന് കരുതുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാൻ ധാരാളം ഓപ്ഷനുകൾ ലഭ്യമാണ്. ഒരു കൈകൊണ്ട് ഉപയോഗിക്കാൻ എളുപ്പമുള്ള ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച കോംപാക്റ്റ് സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.
മോട്ടോ ജി14
അധികം പണം മുടക്കാതെ ഒരു കോംപാക്റ്റ് സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ചോയിസാണ് മോട്ടോ ജി14. ഈ ഡിവൈസ് വലിയ എൻട്രി ലെവൽ സ്മാർട്ട്ഫോണുകളിൽ കാണാറുള്ള മികച്ച ഫീച്ചറുകളെല്ലാം ഈ ഡിവൈസിലും മോട്ടറോള നൽകിയിട്ടുണ്ട്. യൂണിസോക് ടിഗർ T616 ചിപ്പ്സെറ്റിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിന് 8 എംഎം കനവും 177 ഗ്രാം ഭാരവുമാണുള്ളത്. 6.5 ഇഞ്ച് ഡിസ്പ്ലേയും ഈ ഡിവൈസിലുണ്ട്. 5,000 രൂപ mAh ബാറ്ററിയുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. 8,499 രൂപയാണ് ഫോണിന്റെ വില.
ഐകൂ Z7
18,999 രൂപ വിലയുള്ള ഐകൂ Z7 സ്മാർട്ട്ഫോണിന് 173 ഗ്രാം ഭാരമാണുള്ളത്. ഈ ഡിവൈസിൽ 6.38 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയും കമ്പനി നൽകിയിട്ടുണ്ട്. 90Hz റിഫ്രഷ് റേറ്റും 1300 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസുമായിട്ടാണ് ഡിസ്പ്ലെ വരുന്നത്. സ്‌നാപ്ഡ്രാഗൺ 4 ജെൻ 2 പ്രോസസറിന്റെ കരുത്തിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 20,000 രൂപയിൽ താഴെ വിലയുള്ള കോംപാക്റ്റ് സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് മികച്ച ചോയിസാണ് ഐകൂ Z7.
വൺപ്ലസ് നോർഡ് 2ടി
28,999 രൂപ വിലയുള്ള വൺപ്ലസ് നോർഡ് 2ടി സ്മാർട്ട്ഫോൺ അല്പം പഴയ മോഡലാണ് എങ്കിലും ഇപ്പോഴും ജനപ്രിയമായി തുടരുന്നു. 6.43-ഇഞ്ച് ഡിസ്പ്ലെയുമായി വരുന്ന ഫോണിൽ ശക്തമായ മീഡിയടെക് ഡൈമൻസിറ്റി 1300 ചിപ്പ്സെറ്റാണുള്ളത്. 32 MP സെൽഫി ക്യാമറയും ഫോണിലുണ്ട്. 80W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ഫോണിന്റെ പോരായ്മായയി പറയാവുന്നത് 90Hzറിഫ്രഷ് റേറ്റ് മാത്രമേ ഉള്ളു എന്നതാണ്. ഈ ഫോൺ വേണ്ടെന്ന് കരുതുന്നവർക്ക് ഇതേ വില വിഭാഗത്തിൽ മോട്ടോറോള എഡ്ജ് 40 വാങ്ങാവുന്നതാണ്.
ഗൂഗിൾ പിക്സൽ 8
75,999 രൂപ വിലയുള്ള ഗൂഗിൾ പിക്സൽ 8 സ്മാർട്ട്ഫോൺ എഐ സപ്പോർട്ടുള്ള ഈ ഡിവൈസിൽ മാജിക് എഡിറ്റർ, ഓഡിയോ മാജിക് ഇറേസർ തുടങ്ങിയ ഫോട്ടോഗ്രാഫിയുമായി ബന്ധപ്പെട്ട ഫീച്ചറുകളുണ്ട്. 6.2 ഇഞ്ച് വലിപ്പമുള്ള ഹാൻഡ്‌സെറ്റിന് 187 ഗ്രാം ഭാരമാണുള്ളത്. പുതിയൊരു പ്രീമിയം ഫോൺ വേണ്ടവർക്ക് മികച്ച ചോയിസാണ് ഈ ഡിവൈസ്. ഗൂഗിൾ പിക്സൽ 8 സ്മാർട്ട്ഫോണിൽ അതിശയിപ്പിക്കുന്ന ക്യാമറ യൂണിറ്റാണ് കമ്പനി നൽകിയിട്ടുള്ളത്.
സാംസങ് ഗാലക്സി എസ്22
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സാംസങ് ഗാലക്സി എസ്22 സ്മാർട്ട്ഫോൺ നിലവിൽ 49,999 രൂപയ്ക്ക് ലഭ്യമാണ്. ഫ്ലോട്ടിംഗ് ക്യാമറ ഡിസൈനുമായി വരുന്ന ഈ ഡിവൈസിന് 6.1 ഇഞ്ച് സ്‌ക്രീൻ സൈസാണുള്ളത്. ഒരു കൈകൊണ്ട് ഉപയോഗിക്കാവുന്ന മികച്ചൊരു ഡിവൈസാണ് ഇത്. സാംസങ് എക്സിനോസ് 2200 ചിപ്പ്സെറ്റിന്റെ കരുത്തിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 50 എംപി ട്രിപ്പിൾ ക്യാമറ സെറ്റപ്പും ഫോണിൽ നൽകിയിട്ടുണ്ട്.