ഖത്തറിൽ കനത്ത മഴ തുടരുന്നു ; ഫോണുകൾ വഴി ജാഗ്രതാ നിർദ്ദേശം നൽകി

For full experience, Download our mobile application:
Get it on Google Play

ദോഹ : ഖത്തറിൽ ഇന്നലെ മുതൽ വീണ്ടും മഴ കനത്തു. ഇതേതുടർന്ന് സുരക്ഷാ നിർദ്ദേശങ്ങളും മുന്നറിയിപ്പുമായി അധികൃതർ രംഗത്തെത്തി. മഴ കനത്തതോടെ ആഭ്യന്തര മന്ത്രാലയത്തിലെ നാഷനൽ കമാൻഡ് സെന്റർ രാജ്യത്തെ പ്രവാസി താമസക്കാർക്കും പൗരന്മാർക്കും സന്ദർശകർക്കും മൊബൈൽ ഫോണിലൂടെ അറബിക്, ഇംഗ്ലിഷ് ഭാഷകളിൽ സുരക്ഷാ മുന്നറിയിപ്പ് നൽകി. മോശം കാലാവസ്ഥയെ തുടർന്ന് ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും അപകടങ്ങൾ ഒഴിവാക്കാൻ മറ്റു വാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കണമെന്നും വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലൂടെയുള്ള ഡ്രൈവിങ് ഒഴിവാക്കണമെന്നും സന്ദേശത്തിലുള്ളത്.

പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാൽ സമൂഹമാധ്യമ അക്കൗണ്ടുകളിൽ  വീഡിയോ സഹിതമാണ് സുരക്ഷാ  മാർഗനിർദ്ദേശങ്ങൾ നൽകിയത്. അനുവദനീയമല്ലാത്ത ഇടങ്ങളിലൂടെ വാഹനങ്ങൾ ഓടിക്കരുത്, മഴ സമയങ്ങളിൽ പ്രത്യേകിച്ചും ടണലുകളിലൂടെയും പാലങ്ങളിലൂടെയും കടന്നു പോകുമ്പോൾ ജാഗ്രത പാലിക്കണം, ഗതാഗത നിയന്ത്രണങ്ങൾ പാലിക്കണം, വേഗം കുറച്ച് വേണം വാഹനം ഓടിക്കാൻ, മാൻഹോളുകൾ തുറക്കരുത്, വൈദ്യുത തൂണുകൾ, സ്വിച്ച് ബോർഡുകൾ എന്നിവയിൽ സ്പർശിക്കരുത് തുടങ്ങിയ സുരക്ഷാ നിർദ്ദേശങ്ങളാണ് നൽകിയത്.  റോഡുകളിൽ വെള്ളക്കെട്ടുകൾ കണ്ടാൽ 184 എന്ന നമ്പറിൽ അധികൃതരെ അറിയിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആയുർവേദം അമൃതിനു തുല്യം : അഡ്വ. പഴകുളം മധു എം എൽ എ

0
കുമ്പഴ : ഏതു കാലവസ്ഥക്കും രോഗത്തിനും ഏറ്റവും ഫലപ്രദമാണ് ആയുർവേദ മെന്ന്...

വാഗ്ദാനങ്ങളെല്ലാം അതുപോലെ പാലിക്കാൻ യുഡിഎഫ് സർക്കാരിന് കഴിയുമോയെന്ന് പിണറായി വിജയൻ

0
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രയെന്ന വാഗ്ദാനത്തെ യുഡിഎഫ് സർക്കാരിന്...

കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസ് കടത്തിയ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

0
പാലക്കാട്: പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസ് കടത്തിയ സംഭവത്തിൽ സിസിടിവി...

കല്ലറ പഞ്ചായത്തിലെ സിപിഎം എൽ. സി. കമ്മിറ്റികൾ പിരിച്ചുവിട്ടു

0
തിരുവനന്തപുരം: കല്ലറ പഞ്ചായത്തിലെ സിപിഎം എൽ. സി. കമ്മിറ്റികൾ പിരിച്ചുവിട്ടു. പഞ്ചായത്ത്,...