ലൈസൻസ് ഇല്ലാത്ത ആളുകൾക്ക് ഓടിക്കാവുന്ന വാഹനങ്ങൾ ഉണ്ടെന്ന് എത്രപേർക്ക് അറിയാം? ചില ഇലക്ട്രിക് സ്കൂട്ടറുകൾ (Electric Scooters) നിങ്ങൾക്ക് ലൈസൻസില്ലാതെയും വാഹനം രജിസ്റ്റർ ചെയ്യാതെയും റോഡിലിറക്കി ഓടിക്കാം. 250W പവർ ഔട്ട്പുട്ട് വരെ നൽകുന്നതും മണിക്കൂറിൽ 25 കിലോമീറ്റർ വരെ മാത്രം വേഗതയുള്ളതുമായ ലോ-സ്പീഡ് ഇലക്ട്രിക് സ്കൂട്ടറുകൾ ഓടിക്കാനാണ് ലൈസൻസ് ആവശ്യമില്ലാത്തത്. സൈക്കിൾ ഉപയോഗിക്കുന്ന ആളുകൾക്കും ലൈസൻസ് എടുക്കാൻ പ്രായമായകാത്ത ആളുകൾക്കുമെല്ലാം ഈ സ്കൂട്ടറുകൾ ഉപയോഗപ്പെടും.
ഒകിനാവ ലൈറ്റ് ലോ ; സ്പീഡ് ഇലക്ട്രിക് സ്കൂട്ടറിന് ഇന്ത്യയിൽ 66,993 രൂപയാണ് വില വരുന്നത്. 1.2 kWh റിമൂവബിൾ ബാറ്ററിയാണ് ഈ ഇലക്ട്രിക് സ്കൂട്ടറിൽ ഒകിനാവ നൽകിയിട്ടുള്ളത്. ഒരു തവണ ബാറ്ററി പൂർണമായും ചാർജ് ചെയ്താൽ 60 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഒകിനാവ ലൈറ്റിനാ സാധിക്കും. 250W ഇലക്ട്രിക് മോട്ടോറാണ് ഈ ഇലക്ട്രിക് സ്കൂട്ടറിൽ ഒകിനാവ നൽകിയിട്ടുള്ളത്.
കൊമാക്കി XGT KM ; 60V28Ah ബാറ്ററിയാണ് ഈ ഇലക്ട്രിക് സ്കൂട്ടറിന് കരുത്ത് നൽകുന്നത് ഒരു തവണ പൂർണമായും ചാർജ് ചെയ്താൽ 60 മുതൽ 65 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കൊമാക്കി XGT KM ഇ-സ്കൂട്ടറിന് സാധിക്കും. മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയുള്ള സ്കൂട്ടറിന്റെ വില ആരംഭിക്കുന്നത് 56,890 രൂപ മുതലാണ്. ജെമോപായ് മിസോ ; ഇ-സ്കൂട്ടർ ഡീറ്റാച്ച് ചെയ്യാവുന്ന 48V1kW ലിഥിയം അയൺ ബാറ്ററിയുമായിട്ടാണ് വരുന്നത്. ഒറ്റ ചാർജിൽ 75 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കുന്ന ഈ ഇലക്ട്രിക് സ്കൂട്ടറിന്റെ പരമാവധി വേഗത 25 കിലോമീറ്ററാണഅ. 44,000 രൂപ മുതലാണ് സ്കൂട്ടറിന്റെ വില ആരംഭിക്കുന്നത്.
ഒകിനാവ ആർ30 ; 1.25 kWh ലിഥിയം-അയൺ ബാറ്ററിയുമായി വരുന്ന ഈ ഇലക്ട്രിക് സ്കൂട്ടർ പൂർണമായും ചാർജ് ചെയ്താൽ 60 കിലോമീറ്റർ റേഞ്ച് നൽകുന്നു. 250W ഇലക്ട്രിക് മോട്ടോറാണ് ഒകിനാവ ആർ30 ഇലക്ട്രിക് സ്കൂട്ടറിൽ ഉപയോഗിച്ചിരിക്കുന്നത്. 61,998 രൂപ വിലയുള്ള ഇ-സ്കൂട്ടറിന് മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയുമുണ്ട്.