കോവയ്ക്ക ആളൊരു കേമനാണ്.. കഴിക്കുന്നതിന് മടി കാട്ടരുത്

For full experience, Download our mobile application:
Get it on Google Play

കോവയ്ക്ക ഇല്ലാത്ത വീടുകൾ വളരെ കുറവായിരിക്കും. വ്യത്യസ്തമായ പല രീതികളിൽ കോവയ്ക്ക മലയാളികളുടെ തീൻ മേശയിൽ എത്താറുണ്ട്. കോവയ്ക്ക തോരൻ, മെഴുക്ക് പുരട്ടി, പച്ചടി, അച്ചാർ തുടങ്ങി വ്യത്യസ്തമായ പല വിഭവങ്ങളും കോവയ്ക്ക ഉപയോഗിച്ച് തയാറാക്കാറുണ്ട്. ഈ കോവയ്ക്ക കഴിച്ചാൽ പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് ലഭിക്കുന്നത്. പലർക്കും ഇത് അറിയില്ല എന്നതാണ് സത്യം. അടുക്കളയിലെ പല പച്ചക്കറികളും നിരവധി രോഗങ്ങൾക്കുള്ള മരുന്നാണ് എന്നതാണ് യാഥാർത്ഥ്യം. പ്രമേഹം നിയന്ത്രിക്കാൻ ഏറെ നല്ലതാണ് കോവയ്ക്ക. പ്രമേഹ രോഗികൾക്ക് ഇൻസുലിന് പകരമായി കോവയ്ക്കയുടെ ഇലയിൽ നിന്നുള്ള നീര്, വേരിൻ്റെ സത്ത് എന്നിവയെല്ലാം ഉപയോഗിക്കാവുന്നതാണ്.

ദൈനംദിനത്തിൽ കോവയ്ക്ക ഉൾപ്പെടുത്തുന്നത് പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും. മാത്രമല്ല രാവിലെ വെറും വയറ്റിൽ കോവയ്ക്ക കഴിക്കുന്നത് പ്രമേഹം കുറയ്ക്കും. ചർമ്മത്തിൽ ഉണ്ടാകുന്ന രോഗങ്ങൾ, മഞ്ഞപ്പിത്തം എന്നിവയ്ക്ക് എല്ലാമുള്ള പരിഹാരമാണ് കോവയ്ക്ക. രോഗ പ്രതിരോധ ശേഷി കൂട്ടാനും അതുപോലെ ഉദര രോഗങ്ങൾക്കുമുള്ള ഉത്തമ പരിഹാരമാണ് കോവയ്ക്ക എന്ന് തന്നെ പറയാം. ദഹനം സുഗമമാക്കാനും കോവയ്ക്ക ഏറെ നല്ലതാണെന്ന് തന്നെ പറയാം. കിഡ്നിയിലെ കല്ല മൂത്രത്തിലൂടെ അലിഞ്ഞ് പോകാൻ കോവയ്ക്ക ഏറെ സഹായിക്കും.

വീടുകളിൽ കോവയ്ക്ക നട്ട് വളർത്താൻ ഏറെ എളുപ്പമാണ്. ഈ പച്ചക്കറിയിൽ ധാരാളം ഫൈബർ, ധാതുക്കൾ, വൈറ്റമിനുകൾ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. മാത്രമല്ല ശരീരത്തിന് ആവശ്യമായ ആൻ്റി ഓക്സിഡൻ്റ്, ആൻ്റി ബാക്ടീരിയൽ, ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ശരീരത്തിന് ഏറെ നല്ലതാണ്. ശരീരത്തിലെ വിഷാംശം പുറന്തള്ളാനും ഏറെ നല്ലതാണ് കോവയ്ക്ക. ശരീരത്തിനെ സുരക്ഷിതമായി സംരക്ഷിക്കാനുള്ള കഴിവ് ധാരാളമായി കോവയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. ഇതിൽ ധാരാളമായി പ്രോട്ടീൻ, വൈറ്റമിൻ സി എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. വേവിച്ച് മാത്രമല്ല പച്ചയ്ക്കും കോവയ്ക്ക വെറുതെ കഴിക്കുന്നതും ഏറെ നല്ലതാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...