മഴക്കാലത്ത് വാഹനത്തിൻ്റെ മൈലേജും കൂടെ നോക്കണമല്ലോ. അതിനുളള ചില വിദ്യങ്ങൾ പറയാം. മഴക്കാലത്ത് നിങ്ങൾ ശ്രദ്ധിക്കാതെ പോകുന്ന ചെറിയ കാര്യങ്ങളിലൂടെയാണ് വാഹനത്തിൻ്റെ മൈലേജ് നഷ്ടപ്പെടുന്നത്. മഴക്കാലത്ത് നിങ്ങളുടെ കാറിന്റെ മൈലേജ് മെച്ചപ്പെടുത്തുന്നതിന് ടയറില്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാര്‍ ടയറില്‍ നിര്‍മ്മാതാവ് നിര്‍ദേശിച്ച ടയര്‍ പ്രഷര്‍ നിലനിര്‍ത്തിയിട്ടുണ്ടോ എന്ന കാര്യം ഉറപ്പാക്കണം. ടയര്‍ പ്രഷര്‍ കുറയുന്നത് ഇന്ധന ഉപഭോഗം കൂട്ടുകയും മൈലേജ് കുറയുകയും ചെയ്യുന്നു. മഴക്കാലത്ത് റോഡുകള്‍ എപ്പോഴും നനഞ്ഞിരിക്കുന്നതിനാല്‍ ടയര്‍ ട്രെഡുകളില്‍ ഒരു കണ്ണ് വേണം. മഴക്കാലത്ത് മരം വീണും വെള്ളം പൊങ്ങിയുമെല്ലാം ഗതാഗതക്കുരുക്കുകള്‍ പതിവായിരിക്കും. ഇത്തരം സാഹചര്യങ്ങളില്‍ ട്രാഫിക് കൂടുതലുള്ള റോഡുകളില്‍ ദീര്‍ഘ നേരം കാത്തിരിക്കേണ്ടി വന്നാല്‍ കാര്‍ ഐഡില്‍ ചെയ്യുന്നതിനു പകരം എഞ്ചിന്‍ സ്വിച്ച് ഓഫ് ചെയ്യുന്നതാണ് മൈലേജ് ലഭിക്കാനായി ചെയ്യേണ്ടത്. എല്ലാം നിങ്ങളുടെ പരിഗണനയിലാണ്. ചിലപ്പോൾ എഞ്ചിൻ ഓഫ് ചെയ്താൽ ഗ്ലാസുകളിൽ മിസ്റ്റ് പിടിച്ചേക്കാം. നിങ്ങളുടെ കംഫർട്ടിന് അനുസരിച്ച് കാര്യങ്ങൾ ചെയ്യുക.
മഴക്കാലത്തായാലും മറ്റേത് കാലാവസ്ഥയിലായാലും നമ്മുടെ ഡ്രൈവിംഗ് രീതിയും മൈലേജും തമ്മില്‍ ബന്ധമുണ്ട്. പെട്ടെന്നുള്ള ആക്‌സിലറേഷനും സഡന്‍ ബ്രേക്കിംഗും മഴക്കാലത്ത് അപകടമുണ്ടാക്കുക മാത്രമല്ല ഇന്ധനക്ഷമത കുറക്കുകയും ചെയ്യുന്നു. ആക്‌സിലറേറ്റില്‍ കാലമര്‍ത്തുന്നത് കൂടുതല്‍ ഇന്ധനം ഉപയോഗിക്കാന്‍ കാരണമാകും. അതിനാല്‍ നിശ്ചിത പരിധിക്കുള്ളില്‍ സ്ഥിരമായ വേഗത നിലനിര്‍ത്തുന്നതാണ് നല്ലത്. മഴക്കാലത്ത് അപകട സാധ്യത കുറക്കാനും ഇന്ധനക്ഷമത കൂട്ടാനും സഡന്‍ ബ്രേക്കിടേണ്ട സാഹചര്യം ഇല്ലാത്ത രീതിയില്‍ ശരാശരി വേഗതയില്‍ മാത്രം വാഹനം ഓടിക്കുക. നന്നായി പരിപാലിക്കുന്ന കാര്‍ നല്ല മൈലേജും നല്‍കുമെന്നോര്‍ക്കണം. കാറിന്റെ എക്‌സ്റ്റീരിയര്‍ നന്നായി പരിപാലിച്ചാല്‍ ഡ്രാഗിംഗ് കുറയ്ക്കുകയും എയറോഡൈനാമിക്‌സ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് കാരണം നല്ല മൈലേജ് ലഭിക്കും. ഈ കാരണം കൊണ്ട് തന്നെ കാര്‍ വൃത്തിയായി പരിപാലിക്കാന്‍ ശ്രമിക്കുക. ഇതിനോടൊപ്പം മൈലേജ് കൂടാന്‍ കാറിനുള്ളില്‍ എന്തെങ്കിലും അനാവശ്യ ഭാരം സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ അവ ഒഴിവാക്കുക. വാഹനത്തിനുള്ളിലെ അധിക ലോഡ് മൈലേജ് കുറക്കുമെന്ന കാര്യം അറിയാമല്ലോ.