Wednesday, July 2, 2025 8:49 am

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിയ്ക്കാന്‍ ഈ ആയുര്‍വ്വേദ മാര്‍ഗങ്ങള്‍ സഹായിക്കും

For full experience, Download our mobile application:
Get it on Google Play

തിരക്കു പിടിച്ച ജീവിതം മൂലം പലപ്പോഴും സ്വയം ശ്രദ്ധിയ്ക്കാന്‍ സമയം കിട്ടാതെ പോകുന്ന ആളുകളാണ് കൂടുതലും. പല രോഗങ്ങളും നമ്മളെ പിടികൂടി കഴിഞ്ഞായിരിയ്ക്കും നമ്മള്‍ അവയെ തിരിച്ചറിയുന്നത്. അപ്പോഴേയ്ക്കും ഏറെ വൈകിയിരിയ്ക്കും. ജീവിതശൈലീ രോഗങ്ങള്‍ പ്രത്യേകിച്ചും പിടിപെടാന്‍ സാധ്യത കൂടുതലാണ്. സൈലന്റ് കില്ലേഴേസ് അഥവാ ‘നിശബ്ദഘാതകര്‍’ എന്ന് വിളിയ്ക്കാവുന്ന ചില രോഗങ്ങള്‍ ഉണ്ട്. അവയില്‍ ഒന്നാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അഥവാ ‘ഹൈപ്പര്‍ടെന്‍ഷന്‍’ ( ബിപി) ലക്ഷണങ്ങള്‍ പ്രകടമാക്കാത്തതിനാല്‍ തന്നെ ബിപിയുള്ളത് അറിയാതെ പോകാന്‍ സാധ്യതകളേറെയാണ്. ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള ഗൗരവതരമായ പ്രശ്നങ്ങള്‍ ബിപി മൂലം സംഭവിക്കാം. കൃത്യമായ ഇടവേളകളില്‍ മെഡിക്കല്‍ പരിശോധന നടത്തി ബിപിയുണ്ടോ ഇല്ലയോ എന്ന് ഉറപ്പിച്ച് വേണ്ട ചികിത്സ കൈക്കൊള്ളേണ്ടതാണ്. പ്രകൃതിദത്തമായ വീട്ടുവൈദ്യങ്ങളിലൂടെയും ജീവിതശൈലി ക്രമീകരണങ്ങളിലൂടെയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നേരിടാന്‍ ആയുര്‍വേദം നിര്‍ദേശിക്കുന്നു.

* വെളുത്തുള്ളി – വെളുത്തുള്ളിക്ക് നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ വെളുത്തുള്ളി വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇത് രക്തചംക്രമണം മികച്ചതാകാന്‍ സഹായിക്കുകയും ഹൃദയത്തിന്റെ സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കുറയ്ക്കാനും വെളുത്തുള്ളി മികച്ചതാണ്. ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ഉള്ളതിനാല്‍ ഇത് രക്തക്കുഴലുകളെ സംരക്ഷിക്കുന്നതിന് സഹായിക്കുന്നു.
* സര്‍പ്പഗന്ധ – ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ആയുര്‍വേദ ഔഷധമായ സര്‍പ്പഗന്ധ സഹായിക്കും. ഇതില്‍ റെസര്‍പൈന്‍ അടങ്ങിയിരിക്കുന്നു. റെസര്‍പൈനിന് ഹൈപ്പര്‍ടെന്‍സിവ് ഗുണങ്ങളുണ്ട്. ധമനികളെ വികസിക്കാന്‍ സഹായിക്കുകയും സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കുകയും ചെയ്തുകൊണ്ട് ഇത് രക്തയോട്ടം മെച്ചപ്പെടുത്തുന്നു.
* ത്രിഫല – ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനുള്ള മികച്ച ഔഷധമാണ് ത്രിഫല. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഫലപ്രദമായി നിയന്ത്രിക്കുന്നതിനുള്ള ആയുര്‍വേദ പ്രതിവിധിയാണ് ത്രിഫല. ത്രിഫല ഒപ്റ്റിമല്‍ രക്തസമ്മര്‍ദ്ദം നിലനിര്‍ത്തുന്നുവെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും രക്തക്കുഴലുകളില്‍ നിന്ന് പ്ലാക്ക് നീക്കം ചെയ്യുന്നതിനും ത്രിഫല മികച്ചതാണ്.

* തുളസി – അണുബാധകളെ ചെറുക്കുന്നതിന് തുളസി മികച്ചതാണ്. ഇതിലെ ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം മികച്ചതായി നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. തുളസിയിലെ യൂജെനോള്‍ രക്തക്കുഴലുകളുടെ ദൃഢതയെ ബാധിക്കുന്ന പദാര്‍ഥങ്ങള്‍ക്കെതിരെ പോരാടുന്നു. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു.
* അശ്വഗന്ധ – ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ അശ്വഗന്ധ മികച്ചതാണ്. അശ്വഗന്ധയെ വിഷരഹിത സസ്യമായാണ് കണക്കാക്കുന്നത്. അശ്വഗന്ധ മസ്തിഷ്‌കത്തെ ശാന്തമാക്കാന്‍ സഹായിക്കുന്നു. വീക്കം കുറയ്ക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും രോഗപ്രതിരോധ സംവിധാനത്തെ മികച്ചതാക്കാനും അശ്വഗന്ധ സഹായിക്കുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഒന്നര കിലോ കഞ്ചാവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പിടിയിൽ

0
കൊല്ലം : ഒന്നര കിലോ കഞ്ചാവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പിടിയിൽ....

റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് കടത്തിക്കൊണ്ടു വന്ന ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

0
പാലക്കാട് : റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് കടത്തിക്കൊണ്ടു വന്ന ഇതര സംസ്ഥാന...

സൗദിയിൽ പാചക വാതക വില വർധിപ്പിച്ചു

0
റിയാദ് : സൗദിയിൽ പാചക വാതക വില വർധിപ്പിച്ചു. ദ്രവീകൃത പെട്രോളിയം...

ഇടുക്കി കട്ടപ്പനയില്‍ കാട്ടുപന്നി ആക്രമണത്തില്‍ സ്‌കൂട്ടര്‍ യാത്രികയ്ക്ക് പരിക്കേറ്റു

0
കട്ടപ്പന: ഇടുക്കിയില്‍ കാട്ടുപന്നി ആക്രമണത്തില്‍ സ്‌കൂട്ടര്‍ യാത്രികയ്ക്ക് പരിക്കേറ്റു. നെടുങ്കണ്ടം ബ്ലോക്ക്...